---
title: "ഇരിട്ടി – ഉളിക്കൽ - മാട്ടറ - കാലാങ്കി ബസ് സർവീസ് തുടങ്ങി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222141/iritty"
published_at: "2024-07-23T05:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669eecb9b11d1_IMG-20240723-WA0002.jpg"
keywords: []
---

# ഇരിട്ടി – ഉളിക്കൽ - മാട്ടറ - കാലാങ്കി ബസ് സർവീസ് തുടങ്ങി

> **Lead Summary:**  **ഉളിക്കൽ** : പ്രദേശവാസികളുടെ നിരന്തര ആവശ്യമായ ഇരിട്ടി – ഉളിക്കൽ - മാട്ടറ - കാലാങ്കി കെ.എസ്.ആർ.ടി.സി ബസ് സർവീസ് സജീവ് ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. വർഷങ്ങൾക്ക് ശേഷമാണ് പ്രസ്തുത ബസ് സർവ്വീസ് പുനരാരംഭിച്ചിരിക്കുന്നത്. എം.എൽ.എ യും പഞ്ചായത്ത് പ്രസിഡന്റും സംഘവും യാത്രക്കാരോടൊപ്പം ബസിൽ മാട്ടറയിൽ നിന്ന് കാലാങ്കിവരെ യാത്ര ചെയ്തു.

## Article Content

 **ഉളിക്കൽ** : പ്രദേശവാസികളുടെ നിരന്തര ആവശ്യമായ ഇരിട്ടി – ഉളിക്കൽ - മാട്ടറ - കാലാങ്കി കെ.എസ്.ആർ.ടി.സി ബസ് സർവീസ് സജീവ് ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. വർഷങ്ങൾക്ക് ശേഷമാണ് പ്രസ്തുത ബസ് സർവ്വീസ് പുനരാരംഭിച്ചിരിക്കുന്നത്. എം.എൽ.എ യും പഞ്ചായത്ത് പ്രസിഡന്റും സംഘവും യാത്രക്കാരോടൊപ്പം ബസിൽ മാട്ടറയിൽ നിന്ന് കാലാങ്കിവരെ യാത്ര ചെയ്തു.

ഫ്ലാഗ് ഓഫ് ചടങ്ങിൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡണ്ട് സമീറ പള്ളിപ്പാത്,തോമസ് വർഗീസ്, ജോളി ടീച്ചർ, പൂപ്പള്ളി ഷാജി, ഫാദർ മാത്യു, സരുണ്‍ തോമസ് കെ.എസ്.ആർ.ടി.സി . ഇൻസ്പക്ടർ സജിത്ത്സദാനന്ദന്‍ തുടങ്ങിയവരും പങ്കെടുത്തു. മലയോര ഗ്രാമമായ കാലാങ്കിയിലേയ്ക്കുള്ള ബസ് സർവീസ് പ്രദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും വിനോദസഞ്ചാരികൾക്കും ഉപകാരപ്പെടുമെന്ന് എം.എൽ.എ പറഞ്ഞു. കെ എസ് ആർ ടി സി സർവീസുകൾ വെട്ടികുറച്ചതിനെതിരെ എം എൽ എ കണ്ണൂർ ഡിപ്പോയ്ക്കു മുൻപിൽ കുത്തിയിരുപ്പ് സമരവും നിയമസഭയിൽ സബ്മിഷനും ഉന്നയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222141/iritty)