---
title: "ഷിരൂരിൽ ഇനി കേരളത്തിൽ നിന്നെത്തിയ രക്ഷാപ്രവർത്തകർ വേണ്ട; രഞ്ജിത് ഇസ്രയേലിയെയും പുറത്താക്കി"
english_title: "No more rescue workers from Kerala in Shirur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222173/no-more-rescue-workers-from-kerala-in-shirur"
published_at: "2024-07-23T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f37c6645d6_savearjun.jpg"
keywords: []
---

# ഷിരൂരിൽ ഇനി കേരളത്തിൽ നിന്നെത്തിയ രക്ഷാപ്രവർത്തകർ വേണ്ട; രഞ്ജിത് ഇസ്രയേലിയെയും പുറത്താക്കി

> **Lead Summary:** ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ അർജുനായുള്ള രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ കേരളത്തിൽ നിന്നെത്തിയ സന്നദ്ധപ്രവർത്തകരോട് മടങ്ങിപ്പോകാൻ ജില്ല ഭരണകൂടം നിർദ്ദേശിച്ചു. സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം മതി ഇനി തെരച്ചിലിന് എന്നാണ് പുതിയ നിർദ്ദേശം. നാല് ദിവസമായി സജീവമായി ദൗത്യ സംഘത്തോടപ്പമുള്ള രഞ്ജിത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല. സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പിയും അറിയിച്ചു. ദുരന്തസ്ഥലത്തേക്ക് പോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതിയില്ല.

## Article Content

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ അർജുനായുള്ള രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ കേരളത്തിൽ നിന്നെത്തിയ സന്നദ്ധപ്രവർത്തകരോട് മടങ്ങിപ്പോകാൻ ജില്ല ഭരണകൂടം നിർദ്ദേശിച്ചു. സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം മതി ഇനി തെരച്ചിലിന് എന്നാണ് പുതിയ നിർദ്ദേശം. നാല് ദിവസമായി സജീവമായി ദൗത്യ സംഘത്തോടപ്പമുള്ള രഞ്ജിത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല. സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പിയും അറിയിച്ചു. ദുരന്തസ്ഥലത്തേക്ക് പോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതിയില്ല.

അര്‍ജുന്റെ ബന്ധു ജിതിന് മാത്രമാണ് അനുമതിയുള്ളത്. എന്നാൽ അര്‍ജുന്റെ ബന്ധു ജിതിന് മാത്രമാണ് അനുമതിയുണ്ട്. ആദ്യം ജിതിനും പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് ജിതിനെ മാത്രം പ്രവേശിപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. അതേസമയം ഷിരൂരില്‍ തെരച്ചിലിന് പൊലീസും ജില്ലാ ഭരണകൂടവും സഹകരിക്കുന്നില്ലെന്ന് രഞ്ജിത് ഇസ്രയേലി പറയുന്നു. കരയില്‍ പരിശോധന പൂര്‍ത്തിയായത് എണ്‍പത് ശതമാനം മാത്രമാണ്.

തെരച്ചിലിന് സഹകരിക്കുന്നത് എന്‍ഡിആര്‍എഫ് മാത്രമാണ്. താന്‍ ആവശ്യപ്പെടുന്ന മെഷിനുകള്‍ ലഭ്യമാക്കിയിരുന്നില്ലെന്നും, അര്‍ജുനായുള്ള തെരച്ചില്‍ ശരിയായ ദിശയിലായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു. ഉദ്യോഗസ്ഥര്‍ എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്നും രഞ്ജിത് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222173/no-more-rescue-workers-from-kerala-in-shirur)