---
title: "ഇന്ന് സംസ്ഥാന വ്യാപകമായി ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് "
english_title: "108 Ambulance employees to go on strike across the state today "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222192/108-ambulance-employees-to-go-on-strike-across-the-state-today"
published_at: "2024-07-23T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f4041af2c0_108.jpg"
keywords: []
---

# ഇന്ന് സംസ്ഥാന വ്യാപകമായി ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് 

> **Lead Summary:** തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സംസ്ഥാന വ്യാപകമായ പണിമുടക്ക് ഇന്ന്. ജൂണിലെ ശമ്പളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ പണിമുടക്ക്. എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. എംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന കമ്പനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല.

## Article Content

തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സംസ്ഥാന വ്യാപകമായ പണിമുടക്ക് ഇന്ന്. ജൂണിലെ ശമ്പളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ പണിമുടക്ക്. എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. എംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന കമ്പനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല.

സംസ്ഥാന സർക്കാർ 4.34 കോടി രൂപ കമ്പനിക്ക് ശമ്പളം നൽകാനായി കൈമാറിയിട്ടും ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ചിട്ടും കമ്പനി ശമ്പളം നൽകാത്ത പശ്ചാത്തലത്തിലാണ് ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്ക്. നടത്തിപ്പ് ചുമതല സർക്കാർ ഏറ്റെടുക്കുക, ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നത്തെ സൂചനാ പണിമുടക്ക്.

സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. എന്നാൽ സർക്കാരിൽ നിന്ന് കിട്ടേണ്ട തുക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് നടത്തിപ്പ് കമ്പനിയുടെ വാദം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222192/108-ambulance-employees-to-go-on-strike-across-the-state-today)