---
title: "രാജ്യത്ത് പ്രതിദിന കേസുകള്‍ വീണ്ടും മൂന്ന് ലക്ഷം പിന്നിട്ടു"
english_title: "Daily covid cases"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22228/daily-covid-cases"
published_at: "2022-01-23T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ecd1c8d3612_images - 2022-01-23T092544.631.jpeg"
keywords: []
---

# രാജ്യത്ത് പ്രതിദിന കേസുകള്‍ വീണ്ടും മൂന്ന് ലക്ഷം പിന്നിട്ടു

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കേസുകള്‍ വീണ്ടും മൂന്ന് ലക്ഷം പിന്നിട്ടു.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിന കേസുകള്‍ വീണ്ടും മൂന്ന് ലക്ഷം പിന്നിട്ടു.

3.37 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും ഉയരുകയാണ്. പതിനായിരത്തിലധികം ഒമിക്രോണ്‍ ബാധിതരാണ് രാജ്യത്തുള്ളത്.

മഹാരാഷ്ട്ര, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നലെ നാല്‍പതിനായിരത്തിലധികം കൊവിഡ് കേസുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ കഴിഞ്ഞദിവസം 45,136 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ,പലവ്യഞ്ജന കടകള്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെ മാത്രമാണ് പ്രവര്‍ത്തനാനുമതി. കള്ള് ഷാപ്പ് തുറക്കാം, ബിവറേജസിന്റേതടക്കം മറ്റു മദ്യശാലകള്‍ തുറക്കില്ല. ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. പരീക്ഷകള്‍ക്ക് പോകുന്നവര്‍ അഡ്മിറ്റ് കാര്‍ഡ് കരുതണം.

രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഈ മാസം 31 വരെ നീട്ടി. തമിഴ്നാട്ടില്‍ ഇന്ന് സമ്ബൂര്‍ണ ലോക്ക്ഡൗണാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. അതേസമയം ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ 11,000 ആയി കുറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22228/daily-covid-cases)