---
title: "കേന്ദ്ര ബജറ്റ് വന്നതോടെ സ്വർണ്ണത്തിന് വില കുറയുന്നു. ഇന്ന് മാത്രം കുറഞ്ഞത് 2200 രൂപ "
english_title: "  price of gold has come down today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222298/price-of-gold-has-come-down-today"
published_at: "2024-07-23T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f8af0ccddc_75-1.jpg"
keywords: []
---

# കേന്ദ്ര ബജറ്റ് വന്നതോടെ സ്വർണ്ണത്തിന് വില കുറയുന്നു. ഇന്ന് മാത്രം കുറഞ്ഞത് 2200 രൂപ 

> **Lead Summary:** ബജറ്റ് വന്നതോടെ സ്വർണ്ണത്തിന് വില കുറയുന്നു. ഇന്ന് മാത്രം കുറഞ്ഞത് 2200 രൂപ ന്യൂഡൽഹി: ഇന്നത്തെ കേന്ദ്ര ബജറ്റിൽ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽനിന്ന് ആറു ശതമാനമായി കുറച്ചതോടെ വില കുത്തനെ ഇടിഞ്ഞു. ഇന്ന് മാത്രം സ്വർണ്ണം പവന് കുറഞ്ഞത് 2200 രൂപ. ബജറ്റിന് മുൻപ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. നികുതി കുറച്ച പ്രഖ്യാപനത്തിനു പിന്നാലെ 2,000 രൂപ കൂടി കുറയുകയായിരുന്നു. ഇന്ന് രാവിലെ സ്വർണാഭരണം വാങ്ങിയവർക്കു വലിയ തിരിച്ചടിയാണ് ഉച്ചയോടെയുണ്ടായ വിലയിടിവ്.

## Article Content

ബജറ്റ് വന്നതോടെ സ്വർണ്ണത്തിന് വില കുറയുന്നു. ഇന്ന് മാത്രം കുറഞ്ഞത് 2200 രൂപ ന്യൂഡൽഹി: ഇന്നത്തെ കേന്ദ്ര ബജറ്റിൽ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽനിന്ന് ആറു ശതമാനമായി കുറച്ചതോടെ വില കുത്തനെ ഇടിഞ്ഞു. ഇന്ന് മാത്രം സ്വർണ്ണം പവന് കുറഞ്ഞത് 2200 രൂപ. ബജറ്റിന് മുൻപ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. നികുതി കുറച്ച പ്രഖ്യാപനത്തിനു പിന്നാലെ 2,000 രൂപ കൂടി കുറയുകയായിരുന്നു. ഇന്ന് രാവിലെ സ്വർണാഭരണം വാങ്ങിയവർക്കു വലിയ തിരിച്ചടിയാണ് ഉച്ചയോടെയുണ്ടായ വിലയിടിവ്.

രാവിലെ ഗ്രാമിനു 25 രൂപ കുറഞ്ഞ് 6,745 രൂപയും പവന് 200 രൂപ കുറഞ്ഞ് 53,960 രൂപയുമായിരുന്നു വില. ഉച്ചയ്ക്ക് 250 രൂപ കൂടി കുറഞ്ഞ് ഗ്രാം വില 6,495 രൂപയായി. പവന് വില 2,000 രൂപ കുറഞ്ഞ് 51,960 രൂപയും. ഇന്നു രാവിലെ മൂന്ന് ശതമാനം ജിഎസ്‍ടി, 45 രൂപയും അതിന്‍റെ 18 ശതമാനം ജിഎസ്‍ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, മിനിമം 5 ശതമാനം പണിക്കൂലി ഉൾപ്പെടെ 58,412 രൂപ കൊടുത്താലായിരുന്നു ഒരു പവൻ സ്വർണാഭരണം വാങ്ങാമായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222298/price-of-gold-has-come-down-today)