---
title: "ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ട്ടിച്ച പ്രതിയെ മാഹി പോലീസ് പിടിച്ചു"
english_title: "Mahe police arrest accused of stealing temple lamps"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222302/mahe-police-arrest-accused-of-stealing-temple-lamps"
published_at: "2024-07-23T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669f8f8dbe2f1_kallan.jpg"
keywords: []
---

# ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ട്ടിച്ച പ്രതിയെ മാഹി പോലീസ് പിടിച്ചു

> **Lead Summary:**  തലശ്ശേരി: തലായി ബാലഗോപാല ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ട്ടിച്ച കേസിൽ പ്രതി പിടിയിൽ. പയ്യന്നൂർ രാമന്തളി, കുന്നരുവിലെ പി.വി.പ്രകാശനെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയായിരുന്നു തലായി ബാലഗോപാല ക്ഷേത്രത്തിൽ മോഷണം നടന്നത്. സംഭവവുമായ് ബന്ധപ്പെട്ട് പയ്യന്നൂർ രാമന്തളി, കുന്നരുവിലെ പി.വി.പ്രകാശനെ പോലിസ് അറസ്റ്റ് ചെയ്തു. മാഹിയിലെ ഒരു മദ്യഷാപ്പിൽ ബക്കറ്റിൽ വിളക്കുകളുമായ് നിൽക്കുയായിരുന്ന പ്രകാനെ കണ്ടപ്പോൾ സംശയം തോന്നിയ നാട്ടുകാർ മാഹി പോലിസിൽ വിവരമറിയിക്കുകയും മാഹി പോലീസിന്റെ അന്വേഷണത്തിൽ തലായി ക്ഷേത്രത്തിലെ വിളക്കാണെന്ന് സൂചന ലഭിച്ചതിനാൽ തലശ്ശേരി പോലീസിൽ വിവരം കൈമാറുകയായിരുന്നു.

## Article Content

 തലശ്ശേരി: തലായി ബാലഗോപാല ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ട്ടിച്ച കേസിൽ പ്രതി പിടിയിൽ. പയ്യന്നൂർ രാമന്തളി, കുന്നരുവിലെ പി.വി.പ്രകാശനെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയായിരുന്നു തലായി ബാലഗോപാല ക്ഷേത്രത്തിൽ മോഷണം നടന്നത്. സംഭവവുമായ് ബന്ധപ്പെട്ട് പയ്യന്നൂർ രാമന്തളി, കുന്നരുവിലെ പി.വി.പ്രകാശനെ പോലിസ് അറസ്റ്റ് ചെയ്തു. മാഹിയിലെ ഒരു മദ്യഷാപ്പിൽ ബക്കറ്റിൽ വിളക്കുകളുമായ് നിൽക്കുയായിരുന്ന പ്രകാനെ കണ്ടപ്പോൾ സംശയം തോന്നിയ നാട്ടുകാർ മാഹി പോലിസിൽ വിവരമറിയിക്കുകയും മാഹി പോലീസിന്റെ അന്വേഷണത്തിൽ തലായി ക്ഷേത്രത്തിലെ വിളക്കാണെന്ന് സൂചന ലഭിച്ചതിനാൽ തലശ്ശേരി പോലീസിൽ വിവരം കൈമാറുകയായിരുന്നു.

ക്ഷേത്രത്തിലെ സി.സി.ടി.വി. യിൽ പ്രതിയുടെ ചിത്രം പതിഞ്ഞതിനാൽ പ്രതിയെ തിരിച്ചറിയാൻ സഹായകമായി. ക്ഷേത്രത്തിലെ 11 തൂക്ക് വിളക്കുകൾ, നെയ് വിളക്കുകൾ, ഉരുളി ഉൾപ്പെടെയാണ് മോഷണം പോയത്. തലശ്ശേരി എസ്.ഐ.വി.വി. ദീപ്തിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222302/mahe-police-arrest-accused-of-stealing-temple-lamps)