---
title: "അർജുനെ കണ്ടെത്താൻ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കണം: കർണാടക ഹൈക്കോടതി"
english_title: "Steps taken so far to trace Arjun should be informed: Karnataka HIGH Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222316/steps-taken-so-far-to-trace-arjun-should-be-informed-karnataka-high-court"
published_at: "2024-07-23T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fa0ded98c9_WhatsApp_Image_2024-07-23_at_17.53.37.jpeg"
keywords: []
---

# അർജുനെ കണ്ടെത്താൻ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കണം: കർണാടക ഹൈക്കോടതി

> **Lead Summary:**  അങ്കോള (കർണാടക): ഷിരൂരിലെ മണ്ണിടിച്ചിലിൽ കർണാടക ഹെെക്കോടതി റിപ്പോർട്ട് തേടി. കേന്ദ്ര - സംസ്ഥാന സർക്കാരുകളോടാണ് കോടതി റിപ്പോർട്ട് തേടിയത്. അർജുനെ കണ്ടെത്താൻ ഇതുവരെ സ്വീകരിച്ച നടപടികളും നിലവിലെ സ്ഥിതിയും അറിയിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. നാളെ രാവിലെ റിപ്പോർട്ട് ഹാജരാകണം. അർജുന്റെ രക്ഷാപ്രവർത്തനത്തിൽ ഇടപെടണമെന്ന ഹർജിയിലാണ് നടപടി.

## Article Content

 അങ്കോള (കർണാടക): ഷിരൂരിലെ മണ്ണിടിച്ചിലിൽ കർണാടക ഹെെക്കോടതി റിപ്പോർട്ട് തേടി. കേന്ദ്ര - സംസ്ഥാന സർക്കാരുകളോടാണ് കോടതി റിപ്പോർട്ട് തേടിയത്. അർജുനെ കണ്ടെത്താൻ ഇതുവരെ സ്വീകരിച്ച നടപടികളും നിലവിലെ സ്ഥിതിയും അറിയിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. നാളെ രാവിലെ റിപ്പോർട്ട് ഹാജരാകണം. അർജുന്റെ രക്ഷാപ്രവർത്തനത്തിൽ ഇടപെടണമെന്ന ഹർജിയിലാണ് നടപടി.

ഇതുവരെയുള്ള രക്ഷാപ്രവർത്തന പുരോഗതി കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. അർജുനും ലോറിയും ഗംഗാവലി പുഴയിലെ ചെളിക്കും മണ്ണിനുമടിയിൽ ഉണ്ടാകാമെന്നാണ് സൈന്യം നൽകുന്ന സൂചന.

ആധുനിക റഡാർ സംവിധാനത്തോടെയും ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്താലും കരയിലും വെള്ളത്തിലും ഒരേസമയം തിരച്ചിൽ നടന്നെങ്കിലും എട്ടാം ദിവസവും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222316/steps-taken-so-far-to-trace-arjun-should-be-informed-karnataka-high-court)