---
title: "ഇരിട്ടി നഗരസഭാ ബസ് സ്റ്റാൻഡിലെ തകർന്ന ഇന്റർലോക്ക് ടൈലുകൾ യാത്രക്കാർക്ക് കെണിയാകുന്നു"
english_title: "The collapse of the interlock tiles at iritty bus stand is causing inconvenience to the passengers "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222357/the-collapse-of-the-interlock-tiles-at-iritty-bus-stand-is-causing-inconvenience-to-the-passengers"
published_at: "2024-07-23T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669fc9bad44d5_iritty_bus_stand.jpg"
keywords: []
---

# ഇരിട്ടി നഗരസഭാ ബസ് സ്റ്റാൻഡിലെ തകർന്ന ഇന്റർലോക്ക് ടൈലുകൾ യാത്രക്കാർക്ക് കെണിയാകുന്നു

> **Lead Summary:**  ഇരിട്ടി: ഇരിട്ടി നഗരസഭാ ബസ് സ്റ്റാൻഡിലെ ഇന്റർലോക്ക് ടൈലുകൾ തകർന്നത് യാത്രക്കാർക്ക് ദുരിതമാവുന്നു. മാനന്തവാടി, കൊട്ടിയൂർ, തലശേരി ബസുകൾക്ക് യാത്രക്കാർ കാത്തുനിൽക്കുന്ന ഭാഗത്താണ് ഭാഗത്തെ ഇന്റർലോക്ക് ആണ് തകർന്നു കിടക്കുന്നത്. ഇത് ഇളകികിടന്നിട്ട് ഒരു മാസത്തിലധികമായിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.

## Article Content

 ഇരിട്ടി: ഇരിട്ടി നഗരസഭാ ബസ് സ്റ്റാൻഡിലെ ഇന്റർലോക്ക് ടൈലുകൾ തകർന്നത് യാത്രക്കാർക്ക് ദുരിതമാവുന്നു. മാനന്തവാടി, കൊട്ടിയൂർ, തലശേരി ബസുകൾക്ക് യാത്രക്കാർ കാത്തുനിൽക്കുന്ന ഭാഗത്താണ് ഭാഗത്തെ ഇന്റർലോക്ക് ആണ് തകർന്നു കിടക്കുന്നത്. ഇത് ഇളകികിടന്നിട്ട് ഒരു മാസത്തിലധികമായിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.

തിരക്കിട്ട് ബസ് കയറാൻ ശ്രമിക്കുന്നവർ കാലിടറി വീഴുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. രിക്കൂർ ബസുകൾ നിർത്തുന്ന ഭാഗത്തും ടൈലുകൾ തകർന്നിട്ടുണ്ട്. തൊട്ടതിനുംപിടിച്ചതിനും പ്രതിഷേധങ്ങൾ ഒരുക്കുന്ന സംഘടനകൾ ഇതൊന്നും കാണുന്നില്ലെയെന്നാണ് യാത്രക്കാർ ചോദിക്കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222357/the-collapse-of-the-interlock-tiles-at-iritty-bus-stand-is-causing-inconvenience-to-the-passengers)