---
title: "വെളിമാനം ചതിരൂര്‍ കോളനിയില്‍ വിദ്യാര്‍ഥികളുടെ കൈത്താങ്ങ്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222405/iritty"
published_at: "2024-07-24T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a04411f3708_IMG-20240724-WA0000.jpg"
keywords: []
---

# വെളിമാനം ചതിരൂര്‍ കോളനിയില്‍ വിദ്യാര്‍ഥികളുടെ കൈത്താങ്ങ്

> **Lead Summary:**  **വെളിമാനം**: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വെളിമാനം എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചതിരൂര്‍ കോളനിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായഹസ്തം നല്‍കി.

## Article Content

 **വെളിമാനം**: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വെളിമാനം എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചതിരൂര്‍ കോളനിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായഹസ്തം നല്‍കി.

വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യസാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും കോളനി നിവാസികള്‍ക്ക് വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.എം.സി.റോസാ, എന്‍എസ്എസ് കോഓര്‍ഡിനേറ്റര്‍ ആന്‍ മരിയ, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അധ്യാപകരായ വി.എം.ജോസ്, സ്മിത സെബാസ്റ്റ്യന്‍, സ്മിത ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222405/iritty)