---
title: "ഉളിക്കൽ ഗ്രാമ പഞ്ചായത്തിൽ കശുമാവ് തൈകൾ വിതരണം ചെയ്തു "
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222407/ulikkal"
published_at: "2024-07-24T05:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a046eb35024_IMG-20240724-WA0003.jpg"
keywords: []
---

# ഉളിക്കൽ ഗ്രാമ പഞ്ചായത്തിൽ കശുമാവ് തൈകൾ വിതരണം ചെയ്തു 

> **Lead Summary:** **പേരട്ട** : കാഷ്യൂ സെല്ലിൻ്റെ നേതൃത്വത്തിൽ കാഷ്യൂ ആൻ്റ് കൊക്കോ ഡയറക്ടറേറ്റിൻ്റെ ധനസഹായത്തോടെ കശുമാവിൻ തൈകൾ വിതരണം ചെയ്തു. കശുമാവ് കൃഷി വ്യാപന പദ്ധതി പ്രകാരം ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ പേരട്ട, തൊട്ടിപ്പാലം, കോളിത്തട്ട് വാർഡുകളിലെ വിതരണ ഉദ്ഘാടനം കാഷ്യൂസെൽ സംസ്ഥാന ചെയർമാൻ ജോസ് പൂമല നിർവഹിച്ചു.

## Article Content

**പേരട്ട** : കാഷ്യൂ സെല്ലിൻ്റെ നേതൃത്വത്തിൽ കാഷ്യൂ ആൻ്റ് കൊക്കോ ഡയറക്ടറേറ്റിൻ്റെ ധനസഹായത്തോടെ കശുമാവിൻ തൈകൾ വിതരണം ചെയ്തു. കശുമാവ് കൃഷി വ്യാപന പദ്ധതി പ്രകാരം ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ പേരട്ട, തൊട്ടിപ്പാലം, കോളിത്തട്ട് വാർഡുകളിലെ വിതരണ ഉദ്ഘാടനം കാഷ്യൂസെൽ സംസ്ഥാന ചെയർമാൻ ജോസ് പൂമല നിർവഹിച്ചു.

ആദ്യഘട്ടത്തിൽ 20,000 അത്യുൽപാദന ശേഷിയുള്ള ബെങ്കുർള 7 ഇനത്തിൽ പെട്ട കശുമാവിൻ തൈകളാണ് കർഷകർക്ക് വിതരണം ചെയ്തത്. വാർഡ് അംഗങ്ങളായ ഇന്ദിര പുരുഷോത്തമൻ , ബിജു വെങ്ങലപള്ളി എന്നിവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222407/ulikkal)