ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം: ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം:   ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു
Jul 24, 2024 09:23 AM | By sukanya

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. തോടിന്‍റെ തമ്പാനൂർ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ ചുമതലയുളള സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെക്ടർ കെ ഗണേഷിനെയാണ് ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിനെ തുടർന്ന് സസ്പെന്റ് ചെയ്തത്.

തോട് വൃത്തിയാക്കാത്തതിൽ മേയർ ആര്യ രാജേന്ദ്രൻ റെയില്‍വേയെ പഴിക്കുമ്പോഴാണ് കോർപറേഷന്‍റെ വീഴ്ചയിൽ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തത്. ആമയിഴഞ്ചാൻ തോട് ശുചിയാക്കുന്നതിനിടെ തൊഴിലാളിയായ ജോയി മരിച്ച സംഭവം വൻ വിവാദമായിരുന്നു. തുടക്കം മുതൽ തന്നെ മേയറും സർക്കാരും റെയിൽവേയെ കുറ്റപ്പെടുത്തിയിരുന്നു. തമ്പാനൂർ സ്റ്റേഷനിലൂടെ കടന്നുപോകുന്ന തോടിന്‍റെ ഭാഗം വൃത്തിയാക്കുന്നതിൽ റെയില്‍വേ വരുത്തിയ ഗുരുതര വീഴ്ചയാണ് എല്ലാത്തിനും കാരണം എന്നായിരുന്നു കുറ്റപ്പെടുത്തൽ. ജോയിയുടെ മരണമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴാണ് കോർപറേഷൻ സ്വന്തം ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന രാജാജി നഗർ, പാളയം, തമ്പാനൂർ ഭാഗങ്ങൾ ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ മേൽനോട്ട ചുമതല സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെകടർ കെ ഗണേഷിനാണ്. നിശ്ചിത ഇടവേളകളിൽ തോട് വൃത്തിയാക്കുക,സ്വകാര്യ സ്ഥാപനങ്ങള ഉള്‍പ്പെടെ തോട്ടിൽ മാലിന്യം ഇടുന്നത് തടയുക തുടങ്ങിയ ചുമതലകൾ ഗണേഷിനായിരുന്നു. കോർപറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ ഗണേഷന‍്‍റെ ഭാഗത്ത് ഗുരുതര വീഴ്ച വന്നതായാണ് കണ്ടെത്തൽ.

Thiruvanaththapuram

Next TV

Related Stories
കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

May 12, 2025 10:01 AM

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം...

Read More >>
സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

May 12, 2025 08:42 AM

സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

സെക്യൂരിറ്റി കം വാച്ച്‌മാൻ...

Read More >>
അസിസ്റ്റന്റ് പ്രൊഫസർ നിയമനം

May 12, 2025 07:16 AM

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

അസിസ്റ്റന്റ് പ്രൊഫസർ...

Read More >>
വൈദ്യുതി മുടങ്ങും

May 12, 2025 06:35 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
'പ്രക്കുഴം' ദിവസത്തേക്കുള്ള അവിൽ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

May 12, 2025 06:29 AM

'പ്രക്കുഴം' ദിവസത്തേക്കുള്ള അവിൽ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

'പ്രക്കുഴം' ദിവസത്തേക്കുള്ള അവിൽ കൊട്ടിയൂരിലേക്ക്...

Read More >>
കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

May 11, 2025 09:47 PM

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ...

Read More >>
Top Stories










News Roundup