ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കു മരുന്ന് വേട്ട

ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കു മരുന്ന് വേട്ട
Jul 24, 2024 11:19 AM | By sukanya

 മാനന്തവാടി:  എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് എക്സൈസ് ചെക്ക് പോസ്റ്റ് ടീം , വയനാട് എക്സൈസ് ഇൻറലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീം എന്നിവരുമായി ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ ബാംഗ്ലൂർ ഭാഗത്തുനിന്ന് വന്ന കെഎൽ 12 L 9740 രജിസ്ട്രേഷൻ നമ്പർ ഇയോൺ കാറിൽ കടത്തിക്കൊണ്ടുവന്ന 204 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്ത് 5 യുവാക്കളെ അറസ്റ്റ് ചെയ്തു.

കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള അറയിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് വച്ച് മറച്ച നിലയിലായിരുന്നു 204 ഗ്രാം മെത്താഫിറ്റാമിൻ കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മയക്കു മരുന്നായ മെത്താംഫിറ്റമിൻ കൽപ്പറ്റ ,വൈത്തിരി എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പനക്കാണ് കൊണ്ടുവന്നത്.വൈത്തിരി താലൂക്കിൽ ചുണ്ടേൽ പോസ്റ്റിൽ കാപ്പും കുന്ന് ദേശത്ത് ചുണ്ടേൽഎസ്റ്റേറ്റിൽ കടലിക്കാട്ട് വീട്ടിൽ ഫൈസൽ റാസി . കെ .എം ,32 വയസ്സ് ,വൈത്തിരി താലൂക്കിൽ മുട്ടിൽ വില്ലേജിൽ ,പരിയാരം ഭാഗത്ത് പുതുക്കണ്ടി വീട്ടിൽ മുഹമ്മദ് അസനൂൽ ഷാദുലി , 23 വയസ്സ്, വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ പുത്തൂർ വയൽ ഭാഗത്ത്, അഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ്, 23 വയസ്സ്, എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ വെട്ടിലപ്പാറ ഭാഗത്ത് പള്ളത്തുപാറ വീട്ടിൽ മുഹമ്മദ് ബാവ. പി .എ . 22 വയസ്സ്, മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ മണിമൂലി പോസ്റ്റിൽ വാരിക്കുന്ന് ദേശത്ത് ഡെൽബിൻ ഷാജി ജോസഫ്, 21 വയസ്സ് എന്നിവരാണ് എക്സൈസ് പിടിയിലായത്.

നിലമ്പൂർ കോതമംഗലം സ്വദേശികളായ യുവാക്കൾ ബാംഗ്ലൂരിൽ നേഴ്സിങ് വിദ്യാർഥികളാണ്.മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത്. എ.യുടെ നേതൃത്വത്തിലുള്ള എക്സൈസ് ടീമിൽ പ്രിവൻ്റീവ് ഓഫീസർമാരായ ജോണി കെ, ജിനോഷ് പി ആർ ,അനൂപ് ഇ, രാമചന്ദ്രൻ എ.ടി.കെ, അജയകുമാർ.കെ.കെ, എന്നിവരും സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് ടി ജി , ഉണ്ണികൃഷ്ണൻ, സനൂപ് കെ എസ് , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് പി.എന്നിവരും പങ്കെടുത്തു. 2 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മെത്താംഫിറ്റമിന് ഗ്രാമിന് 4000 രൂപ നിരക്കിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ജൂലൈ മാസം വയനാട് ജില്ലയിൽ എക്സൈസ് കണ്ടെടുക്കുന്ന മൂന്നാമത്തെ മേജർ മയക്കുമരുന്ന് കേസ് ആണിത്.20 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇത്. പ്രതികളേയും വാഹനവും കോടതിയിൽ ഹാജരാക്കും.

Mananthavadi

Next TV

Related Stories
കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി  8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Feb 11, 2025 01:49 PM

കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ്...

Read More >>
ഗ്രന്ഥശാലകളെ ചേർത്ത് നിർത്തി ഇരിട്ടി നഗരസഭ

Feb 11, 2025 12:39 PM

ഗ്രന്ഥശാലകളെ ചേർത്ത് നിർത്തി ഇരിട്ടി നഗരസഭ

ഗ്രന്ഥശാലകളെ ചേർത്ത് നിർത്തി ഇരിട്ടി...

Read More >>
അവാർഡ് ഏറ്റുവാങ്ങി

Feb 11, 2025 12:35 PM

അവാർഡ് ഏറ്റുവാങ്ങി

അവാർഡ്...

Read More >>
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

Feb 11, 2025 10:58 AM

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്...

Read More >>
വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

Feb 11, 2025 06:45 AM

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന് കെ-റെയിൽ

വന്ദേ ഭാരതിനായി സിൽവർ ലൈൻ അലൈൻമെൻ്റിൽ മാറ്റം സാധ്യമല്ലെന്ന്...

Read More >>