---
title: "ഇന്ന് ജില്ലയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് റോഡുകളിൽ വാഹനങ്ങൾ വളരെകുറവ്  "
english_title: "Vehicles are scarce"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22251/Vehicles-are-scarce"
published_at: "2022-01-23T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed0019bc807_Picsart_22-01-23_12-42-38-382.jpg"
keywords: []
---

# ഇന്ന് ജില്ലയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് റോഡുകളിൽ വാഹനങ്ങൾ വളരെകുറവ്  

> **Lead Summary:** കോവിഡ് അതിവേഗ വ്യാപനത്തെ തുടർന്ന് ഇന്ന് ജില്ലയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് റോഡുകളിൽ വാഹനങ്ങൾ നന്നേ കുറവ്. ഇന്നു രാവിലെ പത്തു മണിക്ക് റോഡിൽ ഏതാനും ചുരുക്കം വാഹനങ്ങളാണ് ചാല ജങ്ങ്ഷനിൽ നിന്ന് കണ്ണൂർ - തലശ്ശേരി-കൂത്തുപറമ്പ് ഭാഗത്തേക്ക് കടന്നു പോയത്. കടകളും അടഞ്ഞ് കിടന്നു.

## Article Content

കോവിഡ് അതിവേഗ വ്യാപനത്തെ തുടർന്ന് ഇന്ന് ജില്ലയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് റോഡുകളിൽ വാഹനങ്ങൾ നന്നേ കുറവ്. ഇന്നു രാവിലെ പത്തു മണിക്ക് റോഡിൽ ഏതാനും ചുരുക്കം വാഹനങ്ങളാണ് ചാല ജങ്ങ്ഷനിൽ നിന്ന് കണ്ണൂർ - തലശ്ശേരി-കൂത്തുപറമ്പ് ഭാഗത്തേക്ക് കടന്നു പോയത്. കടകളും അടഞ്ഞ് കിടന്നു.

ഞായറാഴ്ച്ചകളിൽ സാധാരണ തുറക്കാറുള്ള വസ്ത്ര വ്യാപര കേന്ദ്രങ്ങൾ കർശന നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ അടഞ്ഞു കിടന്നു. അതേ സമയം പലചരക്ക് കടകൾ തുറന്നിട്ടുണ്ട്. ഇന്ന് ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതിന് വിലക്കുണ്ട്‌ പാഴ്സൽ മാത്രമാണ് അനുവദിക്കുക.

നിയന്ത്രണം കർശനമാക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നിരത്തിൽ വാഹനങ്ങൾ കുറഞ്ഞത്.അതേ സമയം ദീർഘദുര യാത്രക്കാർക്ക് റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കെത്താൻ തടസ്സമില്ല. ഇവർ ടിക്കറ്റ് കാണിച്ചൽ മതിയാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22251/Vehicles-are-scarce)