---
title: "സാഹസിക ടൂറിസം പരിപാടി സംഘടിപ്പിക്കുന്നു"
english_title: "Turisamprogram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222545/turisamprogram"
published_at: "2024-07-24T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0d02c6ee30_1000014236.jpg"
keywords: []
---

# സാഹസിക ടൂറിസം പരിപാടി സംഘടിപ്പിക്കുന്നു

> **Lead Summary:** **ചെറുപുഴ : **ചേസിംഗ് മൺസൂൺ പദ്ധതിക്ക് 25 ന് തുടക്കം. ടൂറിസം സംരംഭകരുടെ കൂട്ടായ്മയായ ആർട്ട്.എം, ചെറുപുഴ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ വടക്കെ മലബാറിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നതിനായി ചേസിംഗ് മൺസൂൺ എന്ന പേരിൽ സാഹസിക ടൂറിസം പരിപാടി സംഘടിപ്പിക്കുന്നു.

## Article Content

**ചെറുപുഴ : **ചേസിംഗ് മൺസൂൺ പദ്ധതിക്ക് 25 ന് തുടക്കം. ടൂറിസം സംരംഭകരുടെ കൂട്ടായ്മയായ ആർട്ട്.എം, ചെറുപുഴ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ വടക്കെ മലബാറിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നതിനായി ചേസിംഗ് മൺസൂൺ എന്ന പേരിൽ സാഹസിക ടൂറിസം പരിപാടി സംഘടിപ്പിക്കുന്നു.

പരിപാടിയുടെ ഉദ്ഘാടനം 25ന് വ്യാഴാഴ്ച 2.30ന് പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ നിർവ്വഹിക്കും.റിട്ട. ബ്രിഗേഡിയർ ടി.സി.അബ്രാഹം അധ്യക്ഷനാകും.ഡി.ടി.പി.സി.സെക്രട്ടറി ജിജേഷ് കുമാർ മുഖ്യാതിഥിയാവും.

മലയോരത്തെ പ്രകൃതിദത്ത ടൂറിസം, കേന്ദ്രങ്ങൾ,സംസ്കാരം, തനത് ഭക്ഷണം,വാട്ടർ സ്പോട്സ്, വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, ഹിൽ ട്രെക്കിങ് എന്നിവ വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ടൂറിസം രംഗത്തെ നവസംരംഭകർക്കുള്ള പരിശീലനവും നൽകുമെന്ന് ഭാരവാഹികളായ മോഹൻകുമാർ നാരന്തട്ട, എ.എം.രാജീവൻ, രാഹുൽ നാരായണൻ, ജോസ് അഗസ്റ്റിൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222545/turisamprogram)