---
title: "സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി   കോട്ടയം ഏഴാം മൈലിൽ ടേക്ക് എ ബ്രേക്ക് കേന്ദ്രം ഒരുക്കി"
english_title: "Takeabreakcentre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222551/takeabreakcentre"
published_at: "2024-07-24T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0d42e4b7ee_1000014240.jpg"
keywords: []
---

# സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി   കോട്ടയം ഏഴാം മൈലിൽ ടേക്ക് എ ബ്രേക്ക് കേന്ദ്രം ഒരുക്കി

> **Lead Summary:** **കോട്ടയം : ** സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഉന്നത നിലവാരത്തിൽ പൊതു ശുചിമുറി സമുച്ചയങ്ങൾ ഒരുക്കുവാനായി തുടക്കമിട്ട പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്‌. 28 ലക്ഷം ചിലവിലാണ് കോട്ടയം ഏഴാം മൈലിൽ ടേക്ക് എ ബ്രേക്ക് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

## Article Content

**കോട്ടയം : ** സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഉന്നത നിലവാരത്തിൽ പൊതു ശുചിമുറി സമുച്ചയങ്ങൾ ഒരുക്കുവാനായി തുടക്കമിട്ട പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്‌. 28 ലക്ഷം ചിലവിലാണ് കോട്ടയം ഏഴാം മൈലിൽ ടേക്ക് എ ബ്രേക്ക് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകമായ ടോയ്‌ലറ്റുകൾ. കൂടാതെ ഭിന്നശേഷിക്കാർക്കുള്ള ടോയ്ലറ്റും റെസ്റ്ററും, മുലയൂട്ടൽ കേന്ദ്രം, കഫ്റ്റീരിയ തുടങ്ങിയവയാണ് ഏഴാംമൈലിൽ സജ്ജമാക്കിയിട്ടുള്ളത്. 27 ലക്ഷം രൂപ ചിലവിലാണ് കിണവക്കൽ മേട്ട ആയിരംതെങ്ങ് സ്ഥിതിചെയ്യുന്ന ടേക്ക് എ ബ്രേക്ക് കേന്ദ്രംഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടുള്ളത്.

എത്രയും വേഗത്തിൽ രണ്ട് കേന്ദ്രങ്ങളും ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ സി രാജീവൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222551/takeabreakcentre)