---
title: "പെരട്ടയിൽ കുട്ടികൾക്ക് വേണ്ടി പലതരം ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തു "
english_title: "A variety of fruit saplings were distributed  in Perata "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222588/a-variety-of-fruit-saplings-were-distributed-in-perata"
published_at: "2024-07-24T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0f5612210b_kiliyanthara.jpg"
keywords: []
---

# പെരട്ടയിൽ കുട്ടികൾക്ക് വേണ്ടി പലതരം ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തു 

> **Lead Summary:** കിളിയന്തറ: പേരട്ട സെന്റ് ജോസഫ് സ്കൂളിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. യുവതലമുറയിൽ നിന്നും അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതി വീണ്ടെടുക്കുക, പുതിയ തലമുറയിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ പേരട്ട സെന്റ് ജോസഫ് സ്കൂളിൽ കുട്ടികൾക്ക് വേണ്ടി പലതരം ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തു. നാടൻ, വിദേശ ഇനങ്ങളിൽ പെടുന്ന പലതരം തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്തംഗം ബിജു വെങ്കലപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കൃഷിയുടെ പ്രാധാന്യത്തെ പറ്റി കുട്ടികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ടെക്സി മാത്യു പ്രതിനിധി ജോസഫ് എന്നിവർ ചടങ്ങിന് ആശംസഅർപ്പിച്ച് സംസാരിച്ചു.

## Article Content

കിളിയന്തറ: പേരട്ട സെന്റ് ജോസഫ് സ്കൂളിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. യുവതലമുറയിൽ നിന്നും അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതി വീണ്ടെടുക്കുക, പുതിയ തലമുറയിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ പേരട്ട സെന്റ് ജോസഫ് സ്കൂളിൽ കുട്ടികൾക്ക് വേണ്ടി പലതരം ഫല വൃക്ഷത്തൈകൾ വിതരണം ചെയ്തു. നാടൻ, വിദേശ ഇനങ്ങളിൽ പെടുന്ന പലതരം തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്തംഗം ബിജു വെങ്കലപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കൃഷിയുടെ പ്രാധാന്യത്തെ പറ്റി കുട്ടികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ടെക്സി മാത്യു പ്രതിനിധി ജോസഫ് എന്നിവർ ചടങ്ങിന് ആശംസഅർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222588/a-variety-of-fruit-saplings-were-distributed-in-perata)