---
title: "വള്ളിത്തോട് പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി"
english_title: "The health department inspections at Vallithodu panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222593/the-health-department-inspections-at-vallithodu-panchayat"
published_at: "2024-07-24T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a12eadcf777_checking.jpg"
keywords: []
---

# വള്ളിത്തോട് പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി

> **Lead Summary:**  ഇരിട്ടി : വള്ളിത്തോട് കുടുംബരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗം പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. കിളിയന്തറ, കുന്നോത്ത്, മാടത്തിൽ എന്നിവടങ്ങളിലെ ഹോട്ടലുകൾ, തട്ടുകടകൾ, സ്കൂളുകൾ, ഹോസ്റ്റൽ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. വള്ളിത്തോടുള്ള തട്ടുകട അടച്ചുപൂട്ടി.

## Article Content

 ഇരിട്ടി : വള്ളിത്തോട് കുടുംബരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗം പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. കിളിയന്തറ, കുന്നോത്ത്, മാടത്തിൽ എന്നിവടങ്ങളിലെ ഹോട്ടലുകൾ, തട്ടുകടകൾ, സ്കൂളുകൾ, ഹോസ്റ്റൽ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. വള്ളിത്തോടുള്ള തട്ടുകട അടച്ചുപൂട്ടി.

മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടത്തിനും, മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനും സ്ഥാപനങ്ങൾക്ക് എതിരെ നോട്ടീസ് നൽകി. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള പൊതു ജനാരോഗ്യ നിയമ പ്രകാരം തുടർ നടപടി കൈകൊള്ളും. പരിശോധനയിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിനോജ് കുറ്റ്യാനി, കെ. സിജു , പി.എൻ. അബ്ദുള്ള, അൻവർ, റീജ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222593/the-health-department-inspections-at-vallithodu-panchayat)