---
title: "ഉത്തരവ് ഇറങ്ങിയില്ല; ക്ഷേമ പെൻഷൻ ഗഡു വൈകും"
english_title: "Pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222645/pension"
published_at: "2024-07-25T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1a2c89f7b4_IMG-20240725-WA0000.jpg"
keywords: []
---

# ഉത്തരവ് ഇറങ്ങിയില്ല; ക്ഷേമ പെൻഷൻ ഗഡു വൈകും

> **Lead Summary:** **തിരുവനന്തപുരം** :സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ ഒരു ഗഡു വിതരണം വൈകും. ഇന്ന് വിതരണം തുടങ്ങുമെന്നാണ് ധനമന്ത്രി അറിയിച്ചിരുന്നതെങ്കിലും ഇതിനായി തുക അനുവദിച്ച് ഉത്തരവ് ഇറങ്ങാത്തതാണ് കാരണം.

## Article Content

**തിരുവനന്തപുരം** :സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ ഒരു ഗഡു വിതരണം വൈകും. ഇന്ന് വിതരണം തുടങ്ങുമെന്നാണ് ധനമന്ത്രി അറിയിച്ചിരുന്നതെങ്കിലും ഇതിനായി തുക അനുവദിച്ച് ഉത്തരവ് ഇറങ്ങാത്തതാണ് കാരണം.

1600 രൂപ വീതം 60 ലക്ഷത്തിൽ അധികം ഗുണഭോക്താക്കൾക്ക് നൽകാനായി 900 കോടി രൂപയാണ് വേണ്ടത്. ഈ തുക അനുവദിച്ചാണ് ഉത്തരവ് ഇറങ്ങേണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222645/pension)