---
title: "കനത്തകാറ്റ്: കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222662/kelakam"
published_at: "2024-07-25T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1c0a41d940_IMG-20240725-WA0003.jpg"
keywords: []
---

# കനത്തകാറ്റ്: കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം 

> **Lead Summary:** കൊട്ടിയൂർ: വീശിയടിച്ച കൊടുങ്കാറ്റിൽ കൊട്ടിയൂർ, കേളകം,കണിച്ചാർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. കേളകം ഇല്ലിമുക്കിൽ കല്ലുമേൽ ഭാസ്കരന്റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. മേഖലയിൽ പൂവത്തിൻ ചോല, വെള്ളൂന്നി , ഇല്ലിമുക്ക് തുടങ്ങിയ മേഖലകളിലും, കൊട്ടിയൂർ പഞ്ചായത്തിൽ പാമ്പറപ്പാൻ, നെല്ലിയോട്, പന്നിയമല, പാലുകാച്ചിമല, അമ്പലമുക്ക് തുടങ്ങിയ മേഖലകളിലും. കണിച്ചാർ പഞ്ചായത്തിൻറെ മലയാം പടി മേഖലയിലും ആണ് വ്യാപകമായ നാശം നഷ്ടം ഉണ്ടായിരിക്കുന്നത്.

## Article Content

കൊട്ടിയൂർ: വീശിയടിച്ച കൊടുങ്കാറ്റിൽ കൊട്ടിയൂർ, കേളകം,കണിച്ചാർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. കേളകം ഇല്ലിമുക്കിൽ കല്ലുമേൽ ഭാസ്കരന്റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. മേഖലയിൽ പൂവത്തിൻ ചോല, വെള്ളൂന്നി , ഇല്ലിമുക്ക് തുടങ്ങിയ മേഖലകളിലും, കൊട്ടിയൂർ പഞ്ചായത്തിൽ പാമ്പറപ്പാൻ, നെല്ലിയോട്, പന്നിയമല, പാലുകാച്ചിമല, അമ്പലമുക്ക് തുടങ്ങിയ മേഖലകളിലും. കണിച്ചാർ പഞ്ചായത്തിൻറെ മലയാം പടി മേഖലയിലും ആണ് വ്യാപകമായ നാശം നഷ്ടം ഉണ്ടായിരിക്കുന്നത്.

പലയിടത്തും മരങ്ങൾ കടപുഴകി റോഡിലേക്ക് വീണ ഗതാഗതം തടസ്സപ്പെട്ടു . നിരവധി വൈദ്യുതി തൂണുകൾ പൊട്ടി വീണതിനാൽ വൈദ്യുതി ബന്ധവും തകരാറിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222662/kelakam)