---
title: "പിടിച്ചത് ഹെൽമെറ്റ് ധരിക്കാത്തതിന്; പരിശോധനയിൽ കഞ്ചാവും കിട്ടി "
english_title: "Caught for not wearing a helmet; Cannabis also found "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222793/caught-for-not-wearing-a-helmet-cannabis-also-found"
published_at: "2024-07-25T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a2412f985e1_A_News_26.jpg"
keywords: []
---

# പിടിച്ചത് ഹെൽമെറ്റ് ധരിക്കാത്തതിന്; പരിശോധനയിൽ കഞ്ചാവും കിട്ടി 

> **Lead Summary:** മാനന്തവാടി: ബൈക്കിൽ പിറകിൽ ഇരിക്കുന്നയാൾ ഹെൽമെറ്റ് ധരിക്കാത്തതിനെ തുടർന്ന് പോലീസ് പിടികൂടിയ യുവാക്കളെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. 604 ഗ്രാം കഞ്ചാവുമായി ഇടവക സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ ജി. ഗോകുൽ തൃപ്പണിക്കര വീട്ടിൽ ടി.ജെ. അർജുൻ എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ടൗണിലെ വള്ളിയൂർക്കാവ് റോഡ് ജങ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാകുന്നത്. കൊയിലേരി ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കളിലൊരാൾ ഹെൽമെറ്റ്‌ ധരിക്കാത്തതിനാൽ പോലീസ് കൈ കാണിച്ച വാഹനം നിർത്തിച്ചു.

## Article Content

മാനന്തവാടി: ബൈക്കിൽ പിറകിൽ ഇരിക്കുന്നയാൾ ഹെൽമെറ്റ് ധരിക്കാത്തതിനെ തുടർന്ന് പോലീസ് പിടികൂടിയ യുവാക്കളെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. 604 ഗ്രാം കഞ്ചാവുമായി ഇടവക സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ ജി. ഗോകുൽ തൃപ്പണിക്കര വീട്ടിൽ ടി.ജെ. അർജുൻ എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ടൗണിലെ വള്ളിയൂർക്കാവ് റോഡ് ജങ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാകുന്നത്. കൊയിലേരി ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കളിലൊരാൾ ഹെൽമെറ്റ്‌ ധരിക്കാത്തതിനാൽ പോലീസ് കൈ കാണിച്ച വാഹനം നിർത്തിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ടാങ്ക് കവറിൽ സൂക്ഷിച്ച നിലയിലും രണ്ടുപേരുടെയും അരയിൽ ഒളിപ്പിച്ച നിലയിലും കഞ്ചാവ് അടങ്ങിയ പൊതികൾ കണ്ടെടുത്തത്. മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ. കെ സോബിൻ, എ.എസ്.ഐ സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ സുഷാന്ത്, മനു അഗസ്റ്റ്യൻ, സിവിൽ പോലീസ് ഓഫീസറായ ഇ. സി ഗോപി, പ്രജീഷ്, ശ്രീജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222793/caught-for-not-wearing-a-helmet-cannabis-also-found)