---
title: "വിദേശ സഹകരണം സംസ്ഥാന വിഷയമല്ല. കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കേന്ദ്ര സർക്കാർ"
english_title: "Foreign cooperation is not a state subject"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222796/foreign-cooperation-is-not-a-state-subject"
published_at: "2024-07-25T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a247ecf3019_PINARAYI.jpg"
keywords: []
---

# വിദേശ സഹകരണം സംസ്ഥാന വിഷയമല്ല. കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കേന്ദ്ര സർക്കാർ

> **Lead Summary:** ദില്ലി: ദേശ സഹകരണം സംസ്ഥാന വിഷയമല്ലാതിരിക്കെ വിദേശ സഹകരണത്തിന് കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കേന്ദ്ര സർക്കാർ വിമർശനം. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്ന് ചൂണ്ടികാട്ടിയ വിദേശകാര്യ മന്ത്രാലയം, കെ വസുകി ഐ എ എസിന്‍റെ പുതിയ നിയമനത്തിൽ കേരളത്തിന് താക്കീതും നൽകി. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന താക്കീതാണ് കേരളത്തിന് വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്.

## Article Content

ദില്ലി: ദേശ സഹകരണം സംസ്ഥാന വിഷയമല്ലാതിരിക്കെ വിദേശ സഹകരണത്തിന് കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കേന്ദ്ര സർക്കാർ വിമർശനം. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണെന്ന് ചൂണ്ടികാട്ടിയ വിദേശകാര്യ മന്ത്രാലയം, കെ വസുകി ഐ എ എസിന്‍റെ പുതിയ നിയമനത്തിൽ കേരളത്തിന് താക്കീതും നൽകി. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന താക്കീതാണ് കേരളത്തിന് വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്.

വിദേശ കാര്യങ്ങളും ഏതെങ്കിലും വിദേശ രാജ്യവുമായുള്ള ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്ര ഗവൺമെൻ്റിൻ്റെ മാത്രം അവകാശമാണെന്ന് ഇന്ത്യൻ ഭരണഘടന ഏഴാം ഷെഡ്യൂൾ ലിസ്റ്റ് 1 വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു കൺകറൻ്റ് വിഷയമല്ല, ഒരു സംസ്ഥാന വിഷയവുമല്ല. ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്നാണ് നിലപാട് എന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222796/foreign-cooperation-is-not-a-state-subject)