തളിപ്പറമ്പില്‍ സൂ സഫാരി പാര്‍ക്ക് ആരംഭിക്കും

തളിപ്പറമ്പില്‍ സൂ സഫാരി പാര്‍ക്ക് ആരംഭിക്കും
Jul 26, 2024 01:52 PM | By Remya Raveendran

കണ്ണൂര്‍ : തളിപ്പറമ്പില്‍ സൂ സഫാരി പാര്‍ക്ക് ആരംഭിക്കും കണ്ണൂര്‍ തളിപ്പറമ്പില്‍ സൂ സഫാരി പാര്‍ക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ തയ്യാറായി. കൂടുകളില്‍ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തില്‍ മ്യഗങ്ങള്‍ക്കും പക്ഷികള്‍ക്കും വിഹരിക്കാന്‍ കഴിയുന്ന തരത്തിലാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നിലവിലുള്ള പ്രകൃതി അതേ പോലെ നിലനിര്‍ത്തി സ്വഭാവികവനവല്‍ക്കരണം നടത്തിയാണ് പാര്‍ക്കിന്റെ രൂപകല്‍പ്പന. തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിര്‍ദ്ദിഷ്ട പാര്‍ക്ക് സ്ഥാപിക്കുക.

256 ഏക്കര്‍ ഭൂമി ഈ ആവശ്യത്തിന് വിട്ടുനല്‍കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു. നാടുകാണി ഡിവിഷനിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടു നല്‍കാനുള്ള നിരാക്ഷേപ പത്രമാണ് നല്‍കിയത്. റവന്യൂ വകുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പത്ത് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കും.

സഞ്ചാരികളെ കവചിത വാഹനങ്ങളിലാണ് പാര്‍ക്കിലൂടെ യാത്ര ചെയ്യിപ്പിക്കുക. പാര്‍ക്കിനോട് അനുബന്ധമായി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മഴവെള്ള സംഭരണി, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവയും ഉണ്ടാവും. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാരെ നിര്‍ദിഷ്ട പാര്‍ക്കിന്റെ ഭാഗമാകും.

കണ്ണൂരില്‍ ഈ സൂ സഫാരി പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ വടക്കന്‍ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വേകും.

Zoosafaripark

Next TV

Related Stories
വൈദ്യുതി മുടങ്ങും

Sep 8, 2024 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

Sep 7, 2024 11:00 PM

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും...

Read More >>
പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

Sep 7, 2024 10:55 PM

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട്...

Read More >>
പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

Sep 7, 2024 10:47 PM

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി...

Read More >>
കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

Sep 7, 2024 10:28 PM

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം...

Read More >>
മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു

Sep 7, 2024 10:14 PM

മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു

മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും...

Read More >>
Top Stories