---
title: "കമ്യൂണിസ്‌റ്റ്‌ കർഷക നേതാവും മുൻ എംഎൽഎയുമായ പാച്ചേനി കുഞ്ഞിരാമന്റെ 26ാം ചരമവാർഷികം ആചരിച്ചു"
english_title: "Pachenikunjiraman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/222983/pachenikunjiraman"
published_at: "2024-07-26T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a364c644f04_1000014523.jpg"
keywords: []
---

# കമ്യൂണിസ്‌റ്റ്‌ കർഷക നേതാവും മുൻ എംഎൽഎയുമായ പാച്ചേനി കുഞ്ഞിരാമന്റെ 26ാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **ബക്കളം : **കമ്യൂണിസ്‌റ്റ്‌ കർഷക നേതാവും മുൻ എംഎൽഎയുമായ പാച്ചേനി കുഞ്ഞിരാമന്റെ 26ാം ചരമവാർഷികം ആചരിച്ചു. ബക്കളം ടൗണിൽ നടന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു.

## Article Content

**ബക്കളം : **കമ്യൂണിസ്‌റ്റ്‌ കർഷക നേതാവും മുൻ എംഎൽഎയുമായ പാച്ചേനി കുഞ്ഞിരാമന്റെ 26ാം ചരമവാർഷികം ആചരിച്ചു. ബക്കളം ടൗണിൽ നടന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു.

കെ ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ സന്തോഷ്‌, പി മുകുന്ദൻ, പി കെ ശ്യാമള , പാച്ചേനി വിനോദ് എന്നിവർ സംസാരിച്ചു.

ഞാത്തിൽ, പുന്നക്കുളങ്ങര, കടമ്പേരി എന്നിവിടങ്ങളിൽനിന്നും ബക്കളത്തേക്ക്‌ ബഹുജന പ്രകടനം നടത്തി. രാവിലെ ബക്കളം എകെജി മന്ദിരത്തിലെ പാച്ചേനി സ്‌മാരക സ്‌തൂപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുഷ്പചക്രം അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/222983/pachenikunjiraman)