---
title: "കേളകം എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223045/kelakam"
published_at: "2024-07-26T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a39cb5af70c_IMG-20240726-WA0036.jpg"
keywords: []
---

# കേളകം എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

> **Lead Summary:**  **കേളകം**: എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സ്ക്കൂൾ മാനേജർ ഫാ. സാജു വർഗ്ഗീസ് അധ്യക്ഷനായ ചടങ്ങിൽ കവിയും എഴുത്തുകാരനുമായ അനിൽ പുനർജനി ക്ലബുകളുടെ ഉത്ഘാടനം നിർവഹിച്ചു.

## Article Content

 **കേളകം**: എം. ജി. എം. ശാലേം സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സ്ക്കൂൾ മാനേജർ ഫാ. സാജു വർഗ്ഗീസ് അധ്യക്ഷനായ ചടങ്ങിൽ കവിയും എഴുത്തുകാരനുമായ അനിൽ പുനർജനി ക്ലബുകളുടെ ഉത്ഘാടനം നിർവഹിച്ചു.

വിവിധ ക്ലബുകളുടെ ലക്ഷ്യം പ്രിൻസിപ്പൾ വിവരിച്ചു. സ്ക്കൂൾ ഹെഡ് ഗേൾ റിയ ടെസ് റെസ്റ്റി സ്വാഗത പ്രസംഗവും സ്ക്കൂൾ ഹെഡ് ബോയ് ജോസിൻ ജോസഫ് നന്ദിയും പറഞ്ഞു. അനിൽ പുനർജനി കുട്ടികൾക്ക് കവിതകൾ ചൊല്ലിക്കൊടുത്തു. തുടർന്ന് വിവിധ ക്ലബുകളുടെ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223045/kelakam)