---
title: "വനമിത്ര പുരസ്‌ക്കാരം അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223114/applynow"
published_at: "2024-07-27T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a44d1119f67_images.png"
keywords: []
---

# വനമിത്ര പുരസ്‌ക്കാരം അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  **കണ്ണൂർ** :ജൈവവൈവിധ്യം (കാര്‍ഷിക ജൈവവൈവിധ്യം അടക്കം) കാവ്, കണ്ടല്‍വനം, ഔഷധ സസ്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹവും, നിസ്വാര്‍ത്ഥവുമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, കൃഷിക്കാര്‍ തുടങ്ങിയവരില്‍ നിന്നും കേരള വനം വന്യ ജീവി വകുപ്പ് വനമിത്ര 2024-25 പുരസ്‌ക്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വനമിത്ര 2024-25 പുരസ്‌ക്കാരത്തിന് അര്‍ഹരാവുന്നവര്‍ക്ക് ഓരോ ജില്ലയിലും 25,000 രൂപ അവാര്‍ഡും ഫലകവുമാണ് നല്‍കുന്നത്.

## Article Content

 **കണ്ണൂർ** :ജൈവവൈവിധ്യം (കാര്‍ഷിക ജൈവവൈവിധ്യം അടക്കം) കാവ്, കണ്ടല്‍വനം, ഔഷധ സസ്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹവും, നിസ്വാര്‍ത്ഥവുമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, കൃഷിക്കാര്‍ തുടങ്ങിയവരില്‍ നിന്നും കേരള വനം വന്യ ജീവി വകുപ്പ് വനമിത്ര 2024-25 പുരസ്‌ക്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വനമിത്ര 2024-25 പുരസ്‌ക്കാരത്തിന് അര്‍ഹരാവുന്നവര്‍ക്ക് ഓരോ ജില്ലയിലും 25,000 രൂപ അവാര്‍ഡും ഫലകവുമാണ് നല്‍കുന്നത്.

കണ്ണൂര്‍ ജില്ലയില്‍പ്പെട്ട അപേക്ഷകര്‍ അവാര്‍ഡിനുള്ള അപേക്ഷ അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും ഫോട്ടോകളും സഹിതം 2024 ആഗസ്റ്റ് 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി കണ്ണൂര്‍ കണ്ണോത്തും ചാലിലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 0497 2705105.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223114/applynow)