---
title: "അര്‍ജുനായുള്ള രക്ഷാദൗത്യം: 12ാം ദിവസത്തിലേക്ക്"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223158/kozhikod"
published_at: "2024-07-27T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a486b40fbf8_Screenshot_20240724-094047_Chrome.jpg"
keywords: []
---

# അര്‍ജുനായുള്ള രക്ഷാദൗത്യം: 12ാം ദിവസത്തിലേക്ക്

> **Lead Summary:** **ഷിരൂർ** : മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടി ഗംഗാവലി പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങള്‍ ഇന്ന് തുടരും. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാലാവസ്ഥയും നദിയുടെ ശക്തമായ ഒഴുക്കും വെല്ലുവിളി ഉയർത്തുകയാണ്.

## Article Content

**ഷിരൂർ** : മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടി ഗംഗാവലി പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങള്‍ ഇന്ന് തുടരും. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാലാവസ്ഥയും നദിയുടെ ശക്തമായ ഒഴുക്കും വെല്ലുവിളി ഉയർത്തുകയാണ്.

വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലിയില്‍ അടിയൊഴുക്ക് ശക്തമാണ്. അര്‍ജുന്റെ ലോറിയുടെ സ്ഥാനം കണ്ടെത്തിയെങ്കിലും മരത്തടികള്‍ വേര്‍പെട്ടതോടെ ലോറി ഒഴുക്കില്‍ സ്ഥാനം മാറുന്നതായാണ് സംശയം. ഇന്നലെ നടത്തിയ തെര്‍മല്‍ സ്‌കാനിങിൽ ലോറിയില്‍ മനുഷ്യ സാന്നിധ്യം നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. അര്‍ജുന്‍ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളതെന്ന് കാര്‍വാര്‍ എം എല്‍ എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223158/kozhikod)