നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
രാവിലെ ഒമ്ബത് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് ചോദ്യം ചെയ്യലിന് കോടതി അനുമതിയുള്ളത്. കൃത്യം എട്ട് മണിക്ക് തന്നെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചിരുന്നു. 11 മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞാണ് അഞ്ച് പ്രതികളേയും ചോദ്യം ചെയ്തത്. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം നാളെ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മൊഴികളില്‍ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുക. എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് മൊഴികള്‍ പരിശോധിക്കുക.
Dileep