---
title: "കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈകൾ വിതരണം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223169/kelakam"
published_at: "2024-07-27T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a48e62cbe36_IMG-20240727-WA0011.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈകൾ വിതരണം നടത്തി

> **Lead Summary:**  **കേളകം** :ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കശുമാവ് വികസന കോർപ്പറേഷൻ മുഖേന വിതരണം ചെയ്യുന്ന കശുമാവ് തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസനകാര്യ അധ്യക്ഷൻ തോമസ് പുളിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെക്കുറ്റ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

 **കേളകം** :ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കശുമാവ് വികസന കോർപ്പറേഷൻ മുഖേന വിതരണം ചെയ്യുന്ന കശുമാവ് തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസനകാര്യ അധ്യക്ഷൻ തോമസ് പുളിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെക്കുറ്റ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ  സുനിത വാത്യാട്ട് ആശംസകൾ അർപ്പിച്ചു .113 കർഷകർക്കായി 3470 തൈകളാണ് വിതരണം ചെയ്യുക .ഉള്ളാട് ത്രീ , ഡബ്ലിയു ആർ ഐ 3 ഇനങ്ങളിൽപ്പെട്ട കശുമാവുകളാണ് വിതരണം ചെയ്യുന്നത്. അപേക്ഷ തന്ന എല്ലാവർക്കും തൈകൾ സൗജന്യമായി അനുവദിച്ചിട്ടുണ്ട്. ചടങ്ങിൽ കൃഷി ഓഫീസർ കെ ജി സുനിൽ, കൃഷി അസിസ്റ്റൻറ് പ്രണവ്ദാസ് ,കശുമാവ് വികസന കോർപ്പറേഷൻ ജില്ല കോഡിനേറ്റർ  അനഘ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223169/kelakam)