---
title: "കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223175/kelakam"
published_at: "2024-07-27T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a490d61ed4a_IMG-20240727-WA0012.jpg"
keywords: []
---

# കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു.

> **Lead Summary:** **കേളകം** : കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു. കേളകം കൃഷി ഭവനിൽ കശുമാവ് തൈകൾക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്ന കർഷകർക്ക് , കേളകം അടയ്ക്കാതോട് റോഡിലുള്ള സെൻറ് ജോർജ് പള്ളി കോമ്പൗണ്ടിൽ വച്ച് തൈകൾ വിതരണം തുടങ്ങി.

## Article Content

**കേളകം** : കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു. കേളകം കൃഷി ഭവനിൽ കശുമാവ് തൈകൾക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്ന കർഷകർക്ക് , കേളകം അടയ്ക്കാതോട് റോഡിലുള്ള സെൻറ് ജോർജ് പള്ളി കോമ്പൗണ്ടിൽ വച്ച് തൈകൾ വിതരണം തുടങ്ങി.

അപേക്ഷ സമർപ്പിച്ച എല്ലാവരും തൈകൾ കൈപ്പറ്റേണ്ടതാണന്നും, കശുമാവ് വികസന കോർപ്പറേഷൻ വഴിയാണ് തൈകളുടെ വിതരണം നടത്തുകയെന്നും, ഒരു ദിവസം മാത്രമേ വിതരണം ഉണ്ടായിരിക്കൂ എന്ന് അവർ അറിയിച്ചിട്ടുണ്ട്.അപേക്ഷ സമർപ്പിച്ചവർ ഇന്ന് തൈകൾ കൈപ്പറ്റുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണന്നും കേളകം കൃഷി ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223175/kelakam)