---
title: "അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം ആരംഭിച്ചു"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223186/adakkathod"
published_at: "2024-07-27T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4963107ade_IMG-20240727-WA0016.jpg"
keywords: []
---

# അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം ആരംഭിച്ചു

> **Lead Summary:**  **അടക്കാത്തോട്** : മഴക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യാതെ മലിനമായിരുന്ന അടക്കാത്തോട് ടൗണിലെ ഓവ് ചാലുകളുടെ ശുചീകരണം ആരംഭിച്ചു. നിറയെ ചെളിയും മാലിന്യങ്ങളും, പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കുമിഞ്ഞ് കൂടിയ ഓവ് ചാലിലെ മണ്ണ് ജെ.സി.ബി.ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.

## Article Content

 **അടക്കാത്തോട്** : മഴക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യാതെ മലിനമായിരുന്ന അടക്കാത്തോട് ടൗണിലെ ഓവ് ചാലുകളുടെ ശുചീകരണം ആരംഭിച്ചു. നിറയെ ചെളിയും മാലിന്യങ്ങളും, പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കുമിഞ്ഞ് കൂടിയ ഓവ് ചാലിലെ മണ്ണ് ജെ.സി.ബി.ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.

കേളകം പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു ടൗണിൻ്റെ ശോച്യാവസ്ഥ കഴിഞ്ഞ ദിവസം മലയോര ശബ്ദം റിപ്പോർട്ട് ചെയ്തിരുന്നു. കേളകം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തങ്ങൾ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223186/adakkathod)