---
title: "സ്കഫോൾഡ് രണ്ടാം വർഷ ക്യാമ്പും പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സംഗമവും കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു"
english_title: "Skafoldcamb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223242/skafoldcamb"
published_at: "2024-07-27T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4bcfe8f005_1000014686.jpg"
keywords: []
---

# സ്കഫോൾഡ് രണ്ടാം വർഷ ക്യാമ്പും പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സംഗമവും കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:**  സമഗ്ര ശിക്ഷാ കേരളം ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സ്കഫോൾഡ് രണ്ടാം വർഷ ക്യാമ്പും പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സംഗമവും റെയിൻബോ സ്യൂട്ടിൽ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

 സമഗ്ര ശിക്ഷാ കേരളം ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സ്കഫോൾഡ് രണ്ടാം വർഷ ക്യാമ്പും പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ സംഗമവും റെയിൻബോ സ്യൂട്ടിൽ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

സമഗ്രശിക്ഷ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഇ സി വിനോദ് അധ്യക്ഷനായി.പഠനത്തിൽ മിടുക്കരായ സാമൂഹ്യ സാമ്പത്തിക പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് പിന്തുണ നൽകുന്ന പദ്ധതിയാണ് സ്കഫോൾഡ് അക്കാദമിക കരിയർ ജീവിത നൈപുണി ക്ലാസുകൾ, ക്യാമ്പുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നു.

ക്യാമ്പിൽ അറുപതോളം കുട്ടികൾ പങ്കെടുത്തു. ചടങ്ങിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ കെ വി ദീപേഷ്, ടി കെ വിജിൽ, എം അഫ്സൽറഹ്മാൻ എന്നിവർ സംസാരിച്ചു.

ലിതേഷ് കോളയാട് മോട്ടിവേഷൻ ക്ലാസെടുത്തു. പ്രോഗ്രാം ഓഫീസർ രാജേഷ് കടന്നപ്പള്ളി സ്വാഗതവും സി സാരംഗ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223242/skafoldcamb)