---
title: "ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി വളണ്ടിയർമാർക്ക് പരിശീലനം നൽകി "
english_title: "Chittaripparambpanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223246/chittaripparambpanchayath"
published_at: "2024-07-27T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4bfaf9d278_1000014697.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി വളണ്ടിയർമാർക്ക് പരിശീലനം നൽകി 

> **Lead Summary:** ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി ഡിജി കേരള പദ്ധതിയുമായി ബന്ധപ്പെട്ട് സർവേ നടതുന്നതിലേക്കായി വളണ്ടിയർമാർക്ക് പരിശീലനം നൽകി.

## Article Content

ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി ഡിജി കേരള പദ്ധതിയുമായി ബന്ധപ്പെട്ട് സർവേ നടതുന്നതിലേക്കായി വളണ്ടിയർമാർക്ക് പരിശീലനം നൽകി.

ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻറ് ശ്രീ വി ബാലൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

വൈസ് പ്രസിഡൻ്റ് ശ്രീമതി സിജ രാജീവൻ പഞ്ചായത്ത് സെക്രട്ടറി ശ്രീ മാത്യു കെ എം അസിസ്റ്റൻറ് സെക്രട്ടറി ശ്രീ സുഗതൻ എം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോജ എം , വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സി ചന്ദ്രൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സിസി സഹിൽ രാജ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ടെക്നിക്കൽ അസിസ്റ്റൻറ് നിതിൻ രാജ് വളണ്ടിയർമാർക്കുള്ള ക്ലാസ് കൈകാര്യം ചെയ്തു.  കണ്ണവം പോലീസ് സ്റ്റേഷൻ സി ഐ ഉമേഷ് വളണ്ടിയർമാർക്ക് സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223246/chittaripparambpanchayath)