---
title: "പാലുകാച്ചി മലയിലേക്ക് ആഗസ്റ്റ്  മൂന്നിന് മഴ നടത്തം: സംഘാടക സമിതി രൂപവത്കരണ യോഗം ശാന്തിഗിരിയിൽ നടത്തി"
english_title: "Palukachiturisam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223250/palukachiturisam"
published_at: "2024-07-27T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4c1560d93e_1000014715.jpg"
keywords: []
---

# പാലുകാച്ചി മലയിലേക്ക് ആഗസ്റ്റ്  മൂന്നിന് മഴ നടത്തം: സംഘാടക സമിതി രൂപവത്കരണ യോഗം ശാന്തിഗിരിയിൽ നടത്തി

> **Lead Summary:** **കേളകം : **കേളകം ഗ്രാമ പഞ്ചായത്തിൻ്റെയും, കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടെയും,, DTPC, ഹരിതകേരളം മിഷൻ, വനസംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലുകാച്ചി മലയിലേക്ക് മഴനടത്തം പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപവൽകരണ യോഗം നടത്തി .

## Article Content

**കേളകം : **കേളകം ഗ്രാമ പഞ്ചായത്തിൻ്റെയും, കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടെയും,, DTPC, ഹരിതകേരളം മിഷൻ, വനസംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലുകാച്ചി മലയിലേക്ക് മഴനടത്തം പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപവൽകരണ യോഗം നടത്തി .

ശാന്തിഗിരിയിൽ നിന്നും പാലുകാച്ചി മലയിലേക്ക് നടത്താൻ ആഗസ്റ്റ് മാസം മൂന്നിനാണ് പാലുകാച്ചി മഴ നടത്തം . പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണ യോഗം ശാന്തിഗിരി വയോജന വിശ്രമകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം ചെയ്തു.

പാലുകാച്ചി ഇക്കോ ടൂറിസം പ്രസിഡണ്ട് ജോർജ് കുട്ടി കുപ്പക്കാട്ട് അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, കെ.ഇ.ടി.എസ് സിക്രട്ടറി പി.എം.രമണൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്യക്ഷൻ ടോമി പുളിക്കക്കണ്ടം, പഞ്ചായത്തംഗം ബിനു മാനുവൽ, കേളകം ഇക്കോ ടൂറിസം പ്രതിനിധികളായ ഇ.എസ്. സത്യൻ, ഇട്ടിയ വിര പള്ളി വാതുക്കൽ, ബേബി കാക്കനാട്, സിബിച്ചൻ അടുക്കോലി തുടങ്ങിയവർ സംസാരിച്ചു.

ജോർജ്കുട്ടി കുപ്പക്കാട് ചെയർമാൻ, ബേബി കാക്കനാട്ട് ജനറൽ കൺവീനറുമായി അമ്പത്തി ഒന്നംഗ സംഘാടക സമിതി രൂപവൽകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223250/palukachiturisam)