---
title: "പായത്തെ ഹരിത വിദ്യാലയങ്ങളിൽ 'പച്ചത്തുരുത്തുകൾ' നിർമ്മിക്കുന്നു "
english_title: "haritha vidyalayam payam grama panchayath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223306/haritha-vidyalayam-payam-grama-panchayath"
published_at: "2024-07-27T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4f9054a968_payam_1.jpg"
keywords: []
---

# പായത്തെ ഹരിത വിദ്യാലയങ്ങളിൽ 'പച്ചത്തുരുത്തുകൾ' നിർമ്മിക്കുന്നു 

> **Lead Summary:** ഇരിട്ടി: 'പച്ചത്തുരുത്തുകൾ' ഒരുക്കുന്ന പ്രവർത്തനങ്ങൾ പായം പഞ്ചായത്തിൽ തുടക്കം കുറിച്ചു. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പച്ചത്തുരുത്തുകൾ സ്ഥാപിക്കുന്നത്. പായത്തെ പന്ത്രണ്ട് സ്കൂളുകളിലാണ് ആദ്യം പച്ചത്തുരുത്തുകൾ സ്ഥാപിക്കുക. ഇതിനായി ചേർന്ന ഹരിത പോലിസ് കാഡറ്റ് ഉപദേശക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി: 'പച്ചത്തുരുത്തുകൾ' ഒരുക്കുന്ന പ്രവർത്തനങ്ങൾ പായം പഞ്ചായത്തിൽ തുടക്കം കുറിച്ചു. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പച്ചത്തുരുത്തുകൾ സ്ഥാപിക്കുന്നത്. പായത്തെ പന്ത്രണ്ട് സ്കൂളുകളിലാണ് ആദ്യം പച്ചത്തുരുത്തുകൾ സ്ഥാപിക്കുക. ഇതിനായി ചേർന്ന ഹരിത പോലിസ് കാഡറ്റ് ഉപദേശക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു.

ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. പായം ഗവൺമെൻ്റ് യുപി സ്കൂൾ, വട്ട്യറ യുപി സ്കൂൾ, കോളിക്കടവ് ഡോൺ ബോസ്കോ എൽ പി സ്കൂൾ, മാടത്തിൽ എൽ പി സ്കൂൾ, കുന്നോത്ത് യുപി സ്കൂൾ, കുന്നോത്ത് ഹൈ സ്കൂൾ, കിളിയന്തറ ഹൈ സ്കൂൾ, പേരട്ട ഗവൺമെൻ്റ് യുപി സ്കൂൾ, പെരിങ്കരി ഗവ. ഹൈസ്കൂൾ വിളമന ഗവ. എൽ പി സ്കൾ, പെരുപറമ്പ് യു പി സ്കൂൾ, കിളിയന്തറ എൽ പി സ്കൂൾ എന്നിവിടങ്ങളിലാണ് പച്ചത്തുരുത്തുകൾ ഒരുക്കുന്നത്.

ചടങ്ങിൽ വാർഡ് മെമ്പർ ബിജു കോങ്ങാടൻ, അധ്യാപകരായ മാത്യു ജോസഫ്, വി.കെ. രമണി, സിസ്റ്റർ ജസ്സി ആൻ്റണി, താര കുര്യൻ, ഷൈനി മോൾ സിറിയക്ക് ഷീല തോമസ് ബി ആർ സി കോർഡിനേറ്റർ റുബീന എം.അശ്വതി, ആർ.ജെ. മുകുന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223306/haritha-vidyalayam-payam-grama-panchayath)