---
title: "ആറളത്ത് അധ്യാപകരിലും വിദ്യാർത്ഥികളിലും മഞ്ഞപിത്തം "
english_title: "Jaundice In Teachers And Students In Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223393/jaundice-in-teachers-and-students-in-aralam"
published_at: "2024-07-28T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5b46200cba_rogam.jpg"
keywords: []
---

# ആറളത്ത് അധ്യാപകരിലും വിദ്യാർത്ഥികളിലും മഞ്ഞപിത്തം 

> **Lead Summary:** ഇരിട്ടി: ആറളത്ത് 17 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തി. ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10 കുട്ടികളിലും 2 അധ്യാപകരിലും മറ്റ് 5 ആളുകളിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂളിൽ ഇന്നലെ മെഡിക്കൽ ക്യാംപ് നടത്തി. സ്കൂളിലെ സ്കൂഫെ ഷോപ്പ് അടച്ചു. പ്രദേശത്തെ ആയിരത്തിയഞ്ഞൂറോളം വീടുകളിലെ കുടിവെള്ള സ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. കുട്ടികളിൽ ഭീതി ഒഴിവാക്കാനായി മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ഓൺലൈൻ മീറ്റിങ് നടത്തി.

## Article Content

ഇരിട്ടി: ആറളത്ത് 17 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തി. ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10 കുട്ടികളിലും 2 അധ്യാപകരിലും മറ്റ് 5 ആളുകളിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂളിൽ ഇന്നലെ മെഡിക്കൽ ക്യാംപ് നടത്തി. സ്കൂളിലെ സ്കൂഫെ ഷോപ്പ് അടച്ചു. പ്രദേശത്തെ ആയിരത്തിയഞ്ഞൂറോളം വീടുകളിലെ കുടിവെള്ള സ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. കുട്ടികളിൽ ഭീതി ഒഴിവാക്കാനായി മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ഓൺലൈൻ മീറ്റിങ് നടത്തി.

മെഡിക്കൽ ക്യാംപിൽ പങ്കെടുത്ത 91 കുട്ടികളിൽ 8 പേരോടു ലാബ് പരിശോധന നടത്താൻ നിർദേശിച്ചു. ഒരാഴ്ചക്കിടെ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് രോഗം കണ്ടെത്തിയത്. രോഗം ബാധിച്ച കുട്ടികളിൽ 5 പേർ ആറളം പഞ്ചായത്തിൽ നിന്നുള്ളവർ തന്നെയാണ്. ബാക്കി കുട്ടികൾ മറ്റു പഞ്ചായത്തുകളിൽ നിന്നെത്തി പഠിക്കുന്നവരും. ഈ പഞ്ചായത്തുകളിലും ജാഗ്രതാ നിർദേശം നൽകി. സ്കൂൾ കിണറിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. സമീപത്തെ ഒരു സഹപാഠിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ഭക്ഷണം കഴിച്ചവരിലാണ് രോഗബാധ കണ്ടെത്തിയതെന്നാണു ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടുള്ള സൂചന. മറ്റു കുട്ടികൾക്കായാണ് ഇന്ന് മെഡിക്കൽ ക്യാംപ് നടത്തിയത്.

ക്യാംപിന് ഡോ. ജിയോ, ജെഎച്ച്ഐമാരായ ഷാഫി അലി, എസ്‌.സി.അരുൺ, എൽഎച്ച്ഐ അംബിക, ജെപിഎച്ച്എൻമാരായ അഞ്‍ജന, മുബഷീറ, എംഎൽഎസ്പി രേവതി എന്നിവർ നേതൃത്വം നൽകി. പ്രദേശത്താകെ ആരോഗ്യ വകുപ്പ് ബോധവൽക്കരണം നടത്തി. ഉളിക്കൽ പ്രദേശത്ത് 2 പേർക്ക് മഞ്ഞപ്പിത്തം കണ്ടെത്തി. മുൻകരുതൽ എന്ന നിലയിൽ ക്ലോറിനേഷൻ നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്.വി.ജയിംസ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223393/jaundice-in-teachers-and-students-in-aralam)