---
title: "ക്ലാസിലെത്താൻ വൈകിയ മൂന്നാം ക്ലാസുകാരിയെ വെയിലത്ത് നിർത്തി ശിക്ഷ; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു"
english_title: " The child who was late to school was not admitted to the class. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223395/the-child-who-was-late-to-school-was-not-admitted-to-the-class"
published_at: "2024-07-28T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5b8bcccec8_girl.jpg"
keywords: []
---

# ക്ലാസിലെത്താൻ വൈകിയ മൂന്നാം ക്ലാസുകാരിയെ വെയിലത്ത് നിർത്തി ശിക്ഷ; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

> **Lead Summary:**  പാലക്കാട്: സ്കൂളിലെത്താൻ അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂർ ​ഗേറ്റിന് പുറത്ത് നിർത്തിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പാലക്കാട് ലയൺസ് സ്കൂളിലെ വിദ്യാർഥിനിക്കാണ് ദുരവസ്ഥയുണ്ടായത്. ഒരു മാസം മുൻപായിരുന്നു സംഭവം. പാലക്കാട് സ്വദേശി വിനോദിന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൾ സ്കൂളിൽ എത്താൻ അഞ്ച് മിനിറ്റ് വൈകിയെത്തിയതിനെ തുടർന്ന് ​ഗേറ്റ് തുറക്കാൻ ജീവനക്കാർ തയ്യാറായില്ല. അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി.

## Article Content

 പാലക്കാട്: സ്കൂളിലെത്താൻ അഞ്ച് മിനിറ്റ് വൈകിയതിന് മൂന്നാം ക്ലാസുകാരിയെ അര മണിക്കൂർ ​ഗേറ്റിന് പുറത്ത് നിർത്തിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പാലക്കാട് ലയൺസ് സ്കൂളിലെ വിദ്യാർഥിനിക്കാണ് ദുരവസ്ഥയുണ്ടായത്. ഒരു മാസം മുൻപായിരുന്നു സംഭവം. പാലക്കാട് സ്വദേശി വിനോദിന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൾ സ്കൂളിൽ എത്താൻ അഞ്ച് മിനിറ്റ് വൈകിയെത്തിയതിനെ തുടർന്ന് ​ഗേറ്റ് തുറക്കാൻ ജീവനക്കാർ തയ്യാറായില്ല. അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി.

ഗേറ്റ് തുറക്കാൻ വിനോദ് ആവശ്യപ്പെട്ടപ്പോൾ പ്രിൻസിപ്പലും അധ്യാപകരും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തെ തുടർന്ന് ഇതുവരെ വിദ്യാർഥിനി സ്കൂളിൽ പോയിട്ടില്ല. തനിക്ക് ആ സ്കൂളിൽ പോകേണ്ടെന്ന നിലപാടിലാണ് മകൾ. രക്ഷിതാവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.അതേസമയം ഇത്തരം ശിക്ഷാരീതികൾ സ്കൂളിൽ പാടില്ലെന്ന് പ്രിൻസിപ്പലിന് കർശന നിർദേശം നൽകിയതായി മേനേജ്മെൻ്റ് വ്യക്തമാക്കി. എന്നാൽ സ്കൂളിൻറ ഭാഗത്ത് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് പ്രിൻസിപ്പാളിൻറെ വിശദീകരണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223395/the-child-who-was-late-to-school-was-not-admitted-to-the-class)