---
title: "വയനാട്ടിൽ മൂന്നു ലക്ഷത്തോളം വിലയുള്ള കാപ്പി മോഷ്ടിച്ച സംഭവം: ഒരാള്‍ കൂടി പിടിയില്‍"
english_title: "Theft of coffee worth Rs 3 lakh: One more person arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223404/theft-of-coffee-worth-rs-3-lakh-one-more-person-arrested"
published_at: "2024-07-28T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5c42fd04e8_kappy.jpg"
keywords: []
---

# വയനാട്ടിൽ മൂന്നു ലക്ഷത്തോളം വിലയുള്ള കാപ്പി മോഷ്ടിച്ച സംഭവം: ഒരാള്‍ കൂടി പിടിയില്‍

> **Lead Summary:**  കമ്പളക്കാട്: മൂന്നു ലക്ഷത്തോളം വിലയുള്ള കാപ്പി മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ കൂടി കമ്പളക്കാട് പോലീസ് പിടികൂടി. മുട്ടില്‍, വാര്യാട് വടക്കന്‍ വീട്ടില്‍ മുഹമ്മദ് സുഹൈല്‍നെയാണ് അറസ്റ്റ് ചെയ്തത്. ഏപ്രിലിലാണ് സംഭവം. കമ്പളക്കാട് ചേക്ക്മുക്ക സ്വദേശിയുടെ വീടിന്റെ പോര്‍ച്ചിലും മില്ലിലും സൂക്ഷിച്ച കാപ്പിയാണ് മോഷണം പോയത്. കാക്കവയല്‍ തേനേരി ബാലുശ്ശേരി വീട്ടില്‍ മുഹമ്മദ് ഷാനിഫ് , കണിയാമ്പറ്റ വെല്ലൂര്‍കാവില്‍ വീട്ടില്‍ അന്‍സിഫ് മുഹമ്മദ് എന്നിവരെ മുമ്പ് പിടികൂടിയിരുന്നു. ഇവര്‍ കാപ്പി മാന്തവാടിയില്‍ മറിച്ചു വില്‍ക്കുകയായിരുന്നു.

## Article Content

 കമ്പളക്കാട്: മൂന്നു ലക്ഷത്തോളം വിലയുള്ള കാപ്പി മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ കൂടി കമ്പളക്കാട് പോലീസ് പിടികൂടി. മുട്ടില്‍, വാര്യാട് വടക്കന്‍ വീട്ടില്‍ മുഹമ്മദ് സുഹൈല്‍നെയാണ് അറസ്റ്റ് ചെയ്തത്. ഏപ്രിലിലാണ് സംഭവം. കമ്പളക്കാട് ചേക്ക്മുക്ക സ്വദേശിയുടെ വീടിന്റെ പോര്‍ച്ചിലും മില്ലിലും സൂക്ഷിച്ച കാപ്പിയാണ് മോഷണം പോയത്. കാക്കവയല്‍ തേനേരി ബാലുശ്ശേരി വീട്ടില്‍ മുഹമ്മദ് ഷാനിഫ് , കണിയാമ്പറ്റ വെല്ലൂര്‍കാവില്‍ വീട്ടില്‍ അന്‍സിഫ് മുഹമ്മദ് എന്നിവരെ മുമ്പ് പിടികൂടിയിരുന്നു. ഇവര്‍ കാപ്പി മാന്തവാടിയില്‍ മറിച്ചു വില്‍ക്കുകയായിരുന്നു.

കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി. ഷറഫുദ്ദീന്‍, എ.എസ്.ഐ വിജയന്‍, എസ്.സി.പി.ഒ ജ്യോതിരാജ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223404/theft-of-coffee-worth-rs-3-lakh-one-more-person-arrested)