---
title: "ചുങ്കക്കുന്ന് സെന്റ് കമില്ലസ് സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ അടക്കാത്തോട്ടിൽ നടത്തിയ മെഡിക്കൽ ക്യാമ്പ്  160 ഓളം രോഗികൾക്ക് ആശ്വാസമായി"
english_title: "Medicalcambinadakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223481/medicalcambinadakkathode"
published_at: "2024-07-28T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6089076182_1000014845.jpg"
keywords: []
---

# ചുങ്കക്കുന്ന് സെന്റ് കമില്ലസ് സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ അടക്കാത്തോട്ടിൽ നടത്തിയ മെഡിക്കൽ ക്യാമ്പ്  160 ഓളം രോഗികൾക്ക് ആശ്വാസമായി

> **Lead Summary:** **കേളകം : **അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്‌ജിദ് കമ്മിറ്റിയുടെയും , ചുങ്കക്കുന്ന് സെന്റ് കമില്ലസ് സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിന്‍റെയും സംയുക്താഭ്യമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും നടത്തി.

## Article Content

**കേളകം : **അടക്കാത്തോട് മുഹിയുദ്ധീൻ ജുമാമസ്‌ജിദ് കമ്മിറ്റിയുടെയും , ചുങ്കക്കുന്ന് സെന്റ് കമില്ലസ് സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിന്‍റെയും സംയുക്താഭ്യമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും നടത്തി.

സപെഷാലിറ്റി മെഡിക്കൽ ക്യാമ്പും കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉൽഘാടനം ചെയ്തു.ചടങ്ങിൽ അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് സിയാസ് യമാനി അദ്യക്ഷത വഹിച്ചു. സിക്രട്ടറി താജുദ്ധീൻ നാസർ ഹൗസ് സ്വാഗതം പറഞ്ഞു.

രിഫായിയ്യ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ് അഹ്സനി ,ചുങ്കക്കുന്ന് സെന്റ് കമില്ലസ് സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ മദർ സുപ്പീരിയർ സിസ്റ്റർ അനില കമിലസ് ,ആശുപത്രി സൂപ്രണ്ട് സിസ്റ്റർ ജെസ് ലിൻ കമിലസ്, സിസ്റ്റർ ഡെയ്സി കമിലസ്,മസ്ജിദ് കമ്മറ്റി പ്രസിഡണ്ട് വി.കെ.കുഞ്ഞുമോൻ ,സംഘാടക സമിതി ജനറൽ കൺവീനർ എൽ.ഐ.അസീസ് ,എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് പ്രസിഡണ്ട് കെ. നിഹാൽ തുടങ്ങിയവർ സംസാരിച്ചു.

ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ.നയന രാജൻ ബോധവൽക്കരണ ക്ലാസ് നടത്തി. ശിശുരോ​ഗ വിഭാ​ഗം വിദഗ്ദ ഡോ.സോണി എസ് പോൾ ,ജനറൽ മെഡിസിൻ വിഭാ​ഗം മേധാവി ഡോ.നയന രാജൻ ,

അത്യാഹിത വിഭാ​ഗത്തിലെ ഡോ.ശ്രുതി ജോൺ തുടങ്ങി വിദഗ്ദ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്ത രോഗികളെ പരിശോധന നടത്തി.

നൂറ്റി അറുപതോളം രോഗികൾ ക്യാമ്പിൽ പങ്കെടുത്ത് ചികിൽസ നേടിയതായി മെഡിക്കൽ ക്യാമ്പ് സംഘാടക കമ്മറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223481/medicalcambinadakkathode)