---
title: "യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു"
english_title: "Youthcongressmuzhakkunn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223518/youthcongressmuzhakkunn"
published_at: "2024-07-28T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a62ed2e4e66_1000014877.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **കാക്കയങ്ങാട് :** യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, അനുമോദനവും കാക്കയങ്ങാട് ശ്രീ പാർവതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

## Article Content

**കാക്കയങ്ങാട് :** യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, അനുമോദനവും കാക്കയങ്ങാട് ശ്രീ പാർവതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്നും 3 കോടി രൂപയുടെ റിസർച്ച്‌ സ്കോളർഷിപ്പ് നേടിയ സങ്കീർത്തനയെയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിജയികളെയും യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് അമൽ ബാബുരാജിന്റെ അധ്യക്ഷതയിൽ പേരാവൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് നിധിൻ നടുവനാട് ഫലകം നൽകി ആദരിക്കുകയും ചെയ്തു.

എക്സ് സർവീസ് മാൻ കോൺഗ്രസ് കണ്ണൂർ ജില്ലാ കൺവീനർ എ കുഞ്ഞിരാമൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് നമേഷ് കുമാർ, ,യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി ജിബിൻ ജെയ്സൺ,വി രാജു,വി പ്രകാശൻ, കെഎം ഗിരീഷ് കുമാർ, ഷിൻസ്, സജീദ് പി വി, ദീപ ഗിരിഷ്, സിബി ജോസഫ്,സജിത മോഹനൻ,കെ കെ സജീവൻ, വി ഡി ജോസ്,വൈഷ്ണവി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223518/youthcongressmuzhakkunn)