---
title: "ഒരു പ്രത്യേക മതവിഭാഗത്തിന് പ്രാർത്ഥന നടത്താൻ വേണ്ടി എസ്എഫ്ഐ സമരം നടത്തിയെന്ന വ്യാജപ്രചരണം അവസാനിപ്പിക്കണം : എസ്എഫ്ഐ"
english_title: "Fake propaganda should be stopped: SFI"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223529/fake-propaganda-should-be-stopped-sfi"
published_at: "2024-07-28T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a63f686ae50_sfi.jpg"
keywords: []
---

# ഒരു പ്രത്യേക മതവിഭാഗത്തിന് പ്രാർത്ഥന നടത്താൻ വേണ്ടി എസ്എഫ്ഐ സമരം നടത്തിയെന്ന വ്യാജപ്രചരണം അവസാനിപ്പിക്കണം : എസ്എഫ്ഐ

> **Lead Summary:**  തിരുവനന്തപുരം: മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ മുസ്ലിം പെൺകുട്ടികൾക്ക് പ്രാർത്ഥനയ്ക്ക് സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് എസ് എഫ് ഐ സമരം നടത്തി എന്ന പ്രചരണത്തിൽ വിശദീകരണവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താന്‍ വേണ്ടി എസ്എഫ്‌ഐ സമരം നടത്തിയെന്ന വ്യാജപ്രചരണം അവസാനിപ്പിക്കണമെന്നും, അങ്ങിനെ ചെയ്യാന്‍ അനുവദിച്ചാല്‍ പിന്നീട് മുഴുവന്‍ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന ഇടമായി കേരളത്തിലെ ക്യാമ്പസുകൾ മാറുമെന്നും നല്ല ബോധ്യമുള്ള സംഘടനയാണ് എസ്എഫ്‌ഐയെന്നും പ്രസ്താവനയില്‍ പറയുന്നു. മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്എഫ്‌ഐ സമരം സംഘടിപ്പിച്ചിട്ടില്ല.

## Article Content

 തിരുവനന്തപുരം: മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ മുസ്ലിം പെൺകുട്ടികൾക്ക് പ്രാർത്ഥനയ്ക്ക് സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് എസ് എഫ് ഐ സമരം നടത്തി എന്ന പ്രചരണത്തിൽ വിശദീകരണവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താന്‍ വേണ്ടി എസ്എഫ്‌ഐ സമരം നടത്തിയെന്ന വ്യാജപ്രചരണം അവസാനിപ്പിക്കണമെന്നും, അങ്ങിനെ ചെയ്യാന്‍ അനുവദിച്ചാല്‍ പിന്നീട് മുഴുവന്‍ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന ഇടമായി കേരളത്തിലെ ക്യാമ്പസുകൾ മാറുമെന്നും നല്ല ബോധ്യമുള്ള സംഘടനയാണ് എസ്എഫ്‌ഐയെന്നും പ്രസ്താവനയില്‍ പറയുന്നു. മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്എഫ്‌ഐ സമരം സംഘടിപ്പിച്ചിട്ടില്ല.

രണ്ട് വിദ്യാര്‍ഥികള്‍ പ്രാര്‍ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പല്‍ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധം എസ്എഫ്‌ഐയുടെ തലയില്‍ കെട്ടിവെക്കുന്നത് സംഘപരിവാര്‍, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണ്. എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആ ക്യാമ്പസില്‍ പഠിക്കുന്ന സംഘടനക്ക് നേതൃത്വം ആരും തന്നെ ആ സമരത്തിന്റെ ഭാഗമായിട്ടില്ല.

സംഘപരിവാര്‍, കാസ നുണ ഫാക്ടറികളില്‍ നിന്ന് പടച്ചു വിടുന്ന നുണ സോഷ്യല്‍ മീഡിയയിലെ ഇടത് പ്രൊഫൈലുകള്‍ ഉള്‍പ്പെടെ ഏറ്റെടുക്കുന്നത് ഖേദകരമാണമെന്നും എസ്എഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223529/fake-propaganda-should-be-stopped-sfi)