---
title: "തൊട്ടിൽപ്പാലത്ത് വെള്ളച്ചാട്ടം കാണാൻ എത്തിയവരുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു "
english_title: "  at Thottilpalam  car plunged into a ditch "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223584/at-thottilpalam-car-plunged-into-a-ditch"
published_at: "2024-07-28T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a672d187114_A_News_11.jpg"
keywords: []
---

# തൊട്ടിൽപ്പാലത്ത് വെള്ളച്ചാട്ടം കാണാൻ എത്തിയവരുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു 

> **Lead Summary:** കോഴിക്കോട്: തൊട്ടിൽപ്പാലത്ത് വെള്ളച്ചാട്ടം കാണാൻ എത്തിയവരുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കുണ്ട്. കുറ്റിയാടി തളിക്കര സ്വദേശി നരിക്കുമ്മല്‍ ലത്തീഫ് ആണ് മരണപെട്ടത്. കോഴിക്കോട് തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു.

## Article Content

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് വെള്ളച്ചാട്ടം കാണാൻ എത്തിയവരുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കുണ്ട്. കുറ്റിയാടി തളിക്കര സ്വദേശി നരിക്കുമ്മല്‍ ലത്തീഫ് ആണ് മരണപെട്ടത്. കോഴിക്കോട് തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാർ അപകടത്തിൽപ്പെടുകയായിരുന്നു.

കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു കുട്ടിക്കും പരിക്കുകളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223584/at-thottilpalam-car-plunged-into-a-ditch)