---
title: "'ഓയിസ്ക' ഇന്റർനാഷണൽ ലേഡീസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു."
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223604/iritty"
published_at: "2024-07-29T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a6e49c41d26_IMG-20240729-WA0004.jpg"
keywords: []
---

# 'ഓയിസ്ക' ഇന്റർനാഷണൽ ലേഡീസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **ഇരിട്ടി** :ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി ചാപ്റ്റർ സ്പോൺസർ ചെയ്ത ലേഡീസ് ചാപ്റ്റർ എംഎൽഎ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷനായി. സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി ഫൗസിയ മുബഷിർ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

## Article Content

**ഇരിട്ടി** :ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി ചാപ്റ്റർ സ്പോൺസർ ചെയ്ത ലേഡീസ് ചാപ്റ്റർ എംഎൽഎ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷനായി. സൗത്ത് ഇന്ത്യ ചാപ്റ്റർ സെക്രട്ടറി ഫൗസിയ മുബഷിർ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഓയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ പ്രസിഡന്റ് കെ കെ ചന്ദ്രൻ ഭാരവാഹികൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമേറ്റ പ്രസിഡന്റ്‌ ഡോ ഷാലു, സെക്രട്ടറി ഷിജോ ജോർജ് എന്നിവർ മറുപടി പ്രസംഗം നടത്തി. പി സതീശൻ, ജെയ്സൺ ബേസിൽ, അഡ്വ ഷീജ സെബാസ്റ്റ്യൻ, അഡ്വ പി കെ ആന്റണി, ജോയ് തടത്തിൽ, മനോജ്‌ അമ്മ, സി സുരേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ ജി ശിവരാമകൃഷ്ണൻ സ്വാഗതവും ഹർഷൻ ഇമ്മാനുവൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : ഡോ ഷാലു ജോർജ്- പ്രസിഡന്റ്‌ ഷീജ ബെന്നി - വൈസ് പ്രസിഡന്റ്‌ ഷിജോ ജോർജ് - സെക്രട്ടറി ബെറ്റി ചിരനക്കൽ - ജോയിന്റ് സെക്രട്ടറി സരിത പ്രകാശ് - ട്രഷറർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223604/iritty)