---
title: "പാരിസ് ഒളിംപിക്സ്:ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാക്കറിന് അഭിനന്ദനവുമായി മുഖ്യമന്ത്രി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223641/thiruvanaththapuram"
published_at: "2024-07-29T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7170fac48d_Screenshot_20240729-094123_Samsung_Internet.jpg"
keywords: []
---

# പാരിസ് ഒളിംപിക്സ്:ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാക്കറിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം**: പാരിസ് ഒളിംപിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാക്കറിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ വെങ്കല മെഡൽ നേടിയ ഭാകർ ഷൂട്ടിങ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണെന്നത് ഈ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: പാരിസ് ഒളിംപിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ മനു ഭാക്കറിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിൽ വെങ്കല മെഡൽ നേടിയ ഭാകർ ഷൂട്ടിങ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണെന്നത് ഈ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന ഈ മെഡൽ നേട്ടം ഉയർന്നുവരുന്ന മറ്റ് കായികതാരങ്ങൾക്കും ആത്മവിശ്വാസമേകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് മനു ഭാക്കർ വെങ്കല മെഡലുമായി രാജ്യത്തിന്റെ അഭിമാനമായത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് മനു ഭാക്കർ. ഇതോടെ, 2012ൽ ലണ്ടൻ ഒളിമ്പിക്‌സിൽ ഗഗൻ നരംഗിന് ശേഷം മെഡൽ നേടുന്ന ആദ്യം താരവുമായി ഈ ഹരിയാന സ്വദേശിനി. 221.7 പോയന്റാണ് മനു ബാക്കർ നേടിയത്. നേരിയ പോയന്റ് വ്യത്യാസത്തിലാണ് വെള്ളി മെഡൽ നഷ്ടമായത്. സൗത്ത് കൊറിയയുടെ ഒയെ ജിൻ സ്വർണവും കിംയെ ജി വെള്ളിയും കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223641/thiruvanaththapuram)