---
title: "ഇന്ന് ദേശീയ ബാലികാദിനം"
english_title: "National girl child day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22366/national-girl-child-day"
published_at: "2022-01-24T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee24deb0a61_images (33).png"
keywords: []
---

# ഇന്ന് ദേശീയ ബാലികാദിനം

> **Lead Summary:** ഇന്ന് ദേശീയ ബാലികാദിനം. പെൺകുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ ബോധവല്ക്കരണം നടത്തുന്നതിനും ലക്ഷ്യമിട്ടാണ് ബാലികാദിനാചരണം നടത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ 11 നാണ് ബാലികാദിനമായി ആചരിക്കുന്നതെങ്കിലും ഇന്ത്യയിൽ 2008 മുതൽ ജനുവരി 24 നാണ് ദേശീയ ബാലികാദിനമായി ആചരിച്ചു തുടങ്ങിയത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി 24 നാണ് ചുമതലയേറ്റത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിനാചരണം.

## Article Content

ഇന്ന് ദേശീയ ബാലികാദിനം. പെൺകുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ ബോധവല്ക്കരണം നടത്തുന്നതിനും ലക്ഷ്യമിട്ടാണ് ബാലികാദിനാചരണം നടത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ 11 നാണ് ബാലികാദിനമായി ആചരിക്കുന്നതെങ്കിലും ഇന്ത്യയിൽ 2008 മുതൽ ജനുവരി 24 നാണ് ദേശീയ ബാലികാദിനമായി ആചരിച്ചു തുടങ്ങിയത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി 24 നാണ് ചുമതലയേറ്റത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിനാചരണം.

സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടികൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന കുമാരിക്ലബ്ബുകൾ ‘വർണക്കൂട്ട്’ എന്ന് പുനർനാമകരണത്തോടെ ഇന്നു മുതൽ പ്രവർത്തനക്ഷമമാക്കും. ഇതോടനുബന്ധിച്ച് മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനം വരെ നീളുന്ന വിവിധ പരിപാടികളാണ് ഓൺലൈനിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പെൺകുട്ടികളിലെ മാനസിക, ശാരീരിക, വൈകാരിക വെല്ലുവിളികൾക്കും കൗമാരക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരെ ലക്ഷ്യബോധമുള്ളവരായി ശാക്തീകരിക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്തെ 33,130 ഓളം അങ്കണവാടികളിൽ രൂപീകരിച്ച കുമാരി ക്ലബ്ബുകൾ ബഹുഭൂരിപക്ഷവും നിർജീവാവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് കുമാരി ക്ലബ്ബുകൾക്ക് വർണക്കൂട്ട് എന്ന ആകർഷകമായ പേര് നൽകി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ വനിതാ ശിശു വികസന വകുപ്പ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22366/national-girl-child-day)