---
title: "രാജ്യത്ത് 24 മണിക്കൂറിനിടെ 3.06 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india jan 24"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22368/covid-19-update-india-jan-24"
published_at: "2022-01-24T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee26b5482d3_images - 2022-01-24T094019.722.jpeg"
keywords: []
---

# രാജ്യത്ത് 24 മണിക്കൂറിനിടെ 3.06 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3.06 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3.95 കോടിയായി ഉയര്‍ന്നു. ലോകത്ത് അമേരിക്കക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3.06 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3.95 കോടിയായി ഉയര്‍ന്നു. ലോകത്ത് അമേരിക്കക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

14,74,753 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഞായറാഴ്ച 3.33 ലക്ഷം കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്.

439 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച്‌ മരിച്ചത്. 2,43,495 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3,68,04,145 പേര്‍ രോഗമുക്തരായി. 22,49,335 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 20.75 ശതമാനമായി ഉയര്‍ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22368/covid-19-update-india-jan-24)