---
title: "കൂട്ടുപുഴ - വള്ളിത്തോട് റോഡ് താൽക്കാലികമായി അടച്ചു"
english_title: "Kootupuzhavallithodroadclosed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223745/kootupuzhavallithodroadclosed"
published_at: "2024-07-29T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a758f4edb48_1000015040.jpg"
keywords: []
---

# കൂട്ടുപുഴ - വള്ളിത്തോട് റോഡ് താൽക്കാലികമായി അടച്ചു

> **Lead Summary:** **ഇരിട്ടി : ** ഇരിട്ടി - കൂട്ടുപുഴ റൂട്ടിൽ വളവ്‌പാറയിൽ മണ്ണ് ഇടിഞ്ഞ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കൂട്ടുപുഴ- വള്ളിത്തോട് റോഡ് താൽക്കാലികമായി അടച്ചു.

## Article Content

**ഇരിട്ടി : ** ഇരിട്ടി - കൂട്ടുപുഴ റൂട്ടിൽ വളവ്‌പാറയിൽ മണ്ണ് ഇടിഞ്ഞ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കൂട്ടുപുഴ- വള്ളിത്തോട് റോഡ് താൽക്കാലികമായി അടച്ചു.

റവന്യൂ വകുപ്പും, ഫയർഫോഴ്‌സും, പോലീസും സ്ഥലത്തെത്തി. ഈ റൂട്ടിലൂടെ പോകുന്ന വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു.

ഇരിട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ആനപ്പന്തിക്കവലയിൽ നിന്ന് മൂന്നാം കുറ്റി, ചരൾ, കച്ചേരിക്കടവ് പാലം വഴി പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223745/kootupuzhavallithodroadclosed)