---
title: "പ്രകൃതി സംരക്ഷണ ദിനത്തിൽ  കുട്ടികൾക്കായി തോണിയാത്ര സംഘടിപ്പിച്ചു"
english_title: "Boaingatanjarakkandiriver"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223760/boaingatanjarakkandiriver"
published_at: "2024-07-29T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7619fe21fa_1000015060.jpg"
keywords: []
---

# പ്രകൃതി സംരക്ഷണ ദിനത്തിൽ  കുട്ടികൾക്കായി തോണിയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **അഞ്ചരക്കണ്ടി : ** സി മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനത്തിൽ കണ്ടൽക്കാടുകൾക്കിടയിലൂടെ കുട്ടികൾക്കായിതോണിയാത്ര സംഘടിപ്പിച്ചു. ബാലവേദിയുടെ നേതൃത്വത്തിൽ അഞ്ചരക്കണ്ടി പുഴയിൽ അണ്ടലൂർ കടവിലെ കണ്ടൽക്കാടുകൾക്കിടയിലൂടെയാണ് രണ്ട് തോണിയിൽ യാത്ര നടത്തിയത്.

## Article Content

**അഞ്ചരക്കണ്ടി : ** സി മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനത്തിൽ കണ്ടൽക്കാടുകൾക്കിടയിലൂടെ കുട്ടികൾക്കായിതോണിയാത്ര സംഘടിപ്പിച്ചു. ബാലവേദിയുടെ നേതൃത്വത്തിൽ അഞ്ചരക്കണ്ടി പുഴയിൽ അണ്ടലൂർ കടവിലെ കണ്ടൽക്കാടുകൾക്കിടയിലൂടെയാണ് രണ്ട് തോണിയിൽ യാത്ര നടത്തിയത്.

കണ്ടൽ സംരക്ഷണത്തിന് ജീവിതമുഴിഞ്ഞുവെച്ച കല്ലേൻ പൊക്കൂടൻ അനുസ്മരണം പരിസ്ഥിതി പ്രവർത്തകൻ വിനോദ് കുമാർ കതിരൂർ നടത്തി കണ്ടലുകൾക്കിടയിലൂടെയുള്ള യാത്ര കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയാനുള്ള അവസരമായി . ജീവിതത്തിലാദ്യമായി തോണിയാത്ര നടത്തിയ കുട്ടികൾ പുഴയുടെയും കണ്ടൽക്കാടിൻ്റെയും സൗന്ദര്യം ആസ്വദിച്ചു.

ബാലവേദി പ്രവർത്തകരായ ധ്യാൻ ഷാൻ , യദുനന്ദ്' വി .കെ, ശരണ്യ പി.സി. അഥീന പ്രകാശ് എന്നിവർ നേതൃത്വം നൽകി. വി.കെ പവിത്രനാണ് തോണിയാത്രക്കുള്ള സൗക്യര്യമൊരുക്കിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223760/boaingatanjarakkandiriver)