---
title: "അതി ശക്തമായ കാറ്റിൽ തളിപ്പറമ്പ് പെട്രോൾ പമ്പിന് സമീപത്തെ വീടിന് മുകളിൽ  മരം പൊട്ടിവീണു"
english_title: "Heavywind"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223763/heavywind"
published_at: "2024-07-29T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a764b26963d_1000015064.jpg"
keywords: []
---

# അതി ശക്തമായ കാറ്റിൽ തളിപ്പറമ്പ് പെട്രോൾ പമ്പിന് സമീപത്തെ വീടിന് മുകളിൽ  മരം പൊട്ടിവീണു

> **Lead Summary:** **കണ്ണൂർ : ** അതി ശക്തമായ കാറ്റിൽ മരം കടപുഴകി വീണു. കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം പെട്രോൾ പമ്പിന് സമീപത്തെ പള്ളൻ വീട്ടിൽ മോഹനന്റെ വീടിനു മുകളിലേക്കാണ് മരം പൊട്ടി വീണത്.

## Article Content

**കണ്ണൂർ : ** അതി ശക്തമായ കാറ്റിൽ മരം കടപുഴകി വീണു. കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം പെട്രോൾ പമ്പിന് സമീപത്തെ പള്ളൻ വീട്ടിൽ മോഹനന്റെ വീടിനു മുകളിലേക്കാണ് മരം പൊട്ടി വീണത്.

പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലാണ് മോഹനന്റെ വീടിനു സമീപത്തെ പറമ്പിലെ നെല്ലി മരം, തെങ്ങ് എന്നിവ മോഹനന്റെ വീടിനു മുകളിലേക്ക് പൊട്ടി വീണത്.

വീടിന്റെ അടുക്കള ഭാഗത്തെ ഓടും ഷീറ്റും തകർന്ന സ്ഥിതിയിലാണ്. ഓട്ടോ തൊഴിലാളിയായ മോഹനനും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223763/heavywind)