---
title: "ആറളം ഫാമിലെ യുവജനങ്ങൾക്കായി പുസ്തക വിതരണം നടത്തി"
english_title: "Bookdistribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/223773/bookdistribution"
published_at: "2024-07-29T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a76b3e1ae71_1000015074.jpg"
keywords: []
---

# ആറളം ഫാമിലെ യുവജനങ്ങൾക്കായി പുസ്തക വിതരണം നടത്തി

> **Lead Summary:** **ഇരിട്ടി : **കണ്ണൂർ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ തൊഴിലാണ് എന്റെ ലഹരി എന്ന മുദ്രാവാക്യവുമായി ആറളം ഫാമിലെ യുവജനങ്ങൾക്കായി നടത്തപ്പെടുന്ന പി എസ് സി പരീക്ഷ പരിശീലന ക്യാമ്പിലേക്ക് കണ്ണൂർ ജില്ലയിലെ എക്സൈസ് ജീവനക്കാരിൽ നിന്നും പുസ്തക ചലഞ്ചിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വരൂപിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു.

## Article Content

**ഇരിട്ടി : **കണ്ണൂർ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ തൊഴിലാണ് എന്റെ ലഹരി എന്ന മുദ്രാവാക്യവുമായി ആറളം ഫാമിലെ യുവജനങ്ങൾക്കായി നടത്തപ്പെടുന്ന പി എസ് സി പരീക്ഷ പരിശീലന ക്യാമ്പിലേക്ക് കണ്ണൂർ ജില്ലയിലെ എക്സൈസ് ജീവനക്കാരിൽ നിന്നും പുസ്തക ചലഞ്ചിന്റെ ഭാഗമായി കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വരൂപിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു.

അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എ. പ്രനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് കെ .രാജേഷ് അധ്യക്ഷത വഹിച്ചു. ഉത്തര മേഖല ജോയിൻറ് എക്സൈസ് കമ്മീഷണർ കെ. പ്രദീപ്കുമാർ സംഘടന ശേഖരിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്ത് പുസ്തകങ്ങൾ പഠിതാക്കൾക്ക് കൈമാറി.

കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പി.എൽ ഷിബു, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സന്തോഷ് കുമാർ വാർഡ് മെമ്പർ മിനി ദിനേശൻ, കെ.കെ.സനോജ്, പി. സനൂപ് നിധിൻ ജോസഫ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം നെൽസൺ തോമസ് ചടങ്ങിന് നന്ദി അറിയിച്ചു.

2024 ജൂൺ 9 മുതൽ എല്ലാ ഞായറാഴ്ചകളിലും നടത്തപ്പെടുന്ന സൗജന്യ പിഎസ്‌സി പരിശീലന ക്ലാസിൽ മേഖലയിലെ നിരവധി യുവതി യുവാക്കളാണ് പങ്കെടുക്കുന്നത്.എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/223773/bookdistribution)