---
title: "കേരള സര്‍ക്കാരിന്റെ 'ഹില്ലി അക്വാ' പദ്ധതിയുടെ ഒരു ലിറ്റര്‍ കുപ്പി വെള്ളം തയ്യാറാകുന്നു"
english_title: "Water bottle is getting ready"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22379/water-bottle-is-getting-ready"
published_at: "2022-01-24T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee35f703fff_images - 2022-01-24T104523.009.jpeg"
keywords: []
---

# കേരള സര്‍ക്കാരിന്റെ 'ഹില്ലി അക്വാ' പദ്ധതിയുടെ ഒരു ലിറ്റര്‍ കുപ്പി വെള്ളം തയ്യാറാകുന്നു

> **Lead Summary:** തിരുവനന്തപുരം: കുപ്പിവെള്ള രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരള സര്‍ക്കാരിന്റെ 'ഹില്ലി അക്വാ' പദ്ധതിയുടെ ഒരു ലിറ്റര്‍ കുപ്പി വെള്ളം തയ്യാറാകുന്നു.

## Article Content

തിരുവനന്തപുരം: കുപ്പിവെള്ള രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരള സര്‍ക്കാരിന്റെ 'ഹില്ലി അക്വാ' പദ്ധതിയുടെ ഒരു ലിറ്റര്‍ കുപ്പി വെള്ളം തയ്യാറാകുന്നു.

ഇരുപത് രൂപയ്ക്ക് ലഭിക്കുന്ന വെള്ളം 13 രൂപയ്ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ അരുവിക്കരയിലെ പ്ളാന്റില്‍ `ഹില്ലി അക്വാ'യുടെ ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ ഉത്പാദനവും വിപണനവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിനും അധികൃതരും നിര്‍ദേശിക്കുകയായിരുന്നു.

തുടക്കത്തില്‍ അരുവിക്കരയില്‍ രണ്ട് ഷിഫ്റ്റുകളിലായി 57,600 ലിറ്റര്‍ കുപ്പിവെള്ളം ഉത്പാദിപ്പിക്കും. തൊടുപുഴയിലും ഇതേ അളവിലേക്ക് ഉത്പാദനം വര്‍ധിപ്പിയ്ക്കാനാണ് തീരുമാനം. അവിടെനിന്ന് ഒരു ലിറ്റര്‍ കുപ്പിവെള്ളം ഇപ്പോഴും വില്‍ക്കുന്നുണ്ട്. ഇതിനുപുറമേ, 500 മില്ലി ലിറ്ററിന്റെയും രണ്ട് ലിറ്ററിന്റെയും കുപ്പിവെള്ളവും വിപണിയിലെത്തും. ആലുവയിലും കോഴിക്കോട്ടും താമസിയാതെ പ്ളാന്റ് തുടങ്ങാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22379/water-bottle-is-getting-ready)